ജിദ്ദ: ജിദ്ദ നവോദയ അനാകേഷ് ഏരിയ കണ്വൻഷൻ സംഷുദ്ധീൻ മേലാറ്റൂർ നഗറിൽ വച്ചു നടന്നു. ഏരിയ പ്രസിഡന്റ് ജലീൽ ഉച്ചാര കടവ് അധ്യക്ഷത വഹിച്ച കണ്‍വൻഷനിൽ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഗൾഫ് മേഖലയിലെ സാന്പത്തിക പ്രതിസന്ധികൾ ഒരോ ദിനവും രൂക്ഷമാകുബോൾ ഏറ്റവും കൂടുതൽ മലയാളികളെയാണ് ആശങ്കയിലാഴ്ത്തുന്നത്.ഇനിയെങ്കിലും പ്രവാസികൾക്ക് കിട്ടുന്ന ശന്പളത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും സ്വരൂപിച്ച് സാന്പത്തിക ഭദ്രത ഉറപ്പ് വരുത്താൻ ശ്രദ്ധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷിബു തിരുവനന്തപുരം പറഞ്ഞു.
ഷിനു കെ എച്ച് പന്തളം ഏരിയ റിപ്പോർട്ടും സിഎം അബ്ദുറഹിമാൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.അനീഷ് ബാബു തൊട്ടിതൊടി, ഹാരിസ് കെ.ടി, ഖാസിം താനൂർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.ഏരിയ കുടുംബവേദി കണ്‍വീനറായി നൗഷാദ് പെരിന്തൽമണ്ണയെ തെരഞ്ഞെടുത്തു.
നവോദയ രക്ഷാധികാരി വി കെ റഹൗഫ്, രക്ഷാധികാരിസമിതി അംഗങ്ങളായ അബദുറഹിമാൻ വണ്ടൂർ, മജീദ് കോഴിക്കോട്, ഏരിയ രക്ഷാധികാരി യൂസിഫ് പൂളമണ്ണ, മത്യൂ പി.വി, കൃഷ്ണകുമാർ, ഗഫൂർ മന്പുറം, മുജീബ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ
ജിദ്ദ നവോദയ അനാകേഷ് ഏരിയ കണ്വെൻഷൻ സഘടിപ്പിച്ചു
10:51 PM Oct 18, 2017 | Deepika.com