കുവൈത്ത് സിറ്റി: സമാഗതമാകുന്ന റബീഉൽ അവ്വലിൽ പ്രവാചകൻ മുഹമ്മദ് നബി(സ) തങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സിൽ സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ നബിദിന മഹാ സമ്മേളനം നവംബർ 30, ഡിസംബർ 1 തിയ്യതികളിൽ നടത്താൻ പ്രസിഡന്റ് ശംസുദ്ദീൻ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന ഇസ്ലാമിക് കൗണ്‍സിൽ പ്രവർത്തക സമിതി തീരുമാനിച്ചു.
അബ്ബാസിയ ഇന്റിഗ്രേറ്റഡ് സ്കൂളിലെ ദാറുത്തർബിയ മദ് റസയിൽ വച്ചു നടത്തപ്പെടുന്ന പരിപാടിയിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങൾ, പ്രമുഖ പ്രഭാഷകൻ സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ തുടങ്ങിയവർ പങ്കെടുക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
മുഹബ്ബത്തെ റസൂൽ സമ്മേളനം നവംബർ 30, ഡിസംബർ 1 തീയതികളിൽ
10:46 PM Oct 18, 2017 | Deepika.com