കുവൈത്ത്(ഖൈതാന്‍) മനുഷ്യ ജീവിതത്തിന് സൃഷ്ടാവായ ദൈവം ഉദാത്തമായ ഒരുലക്ഷ്യം നിർണയിച്ചിട്ടുണ്ടെന്നും അത് മനുഷ്യനെ ബോധ്യപ്പെടുത്താൻ ആദ്യ മനുഷ്യനിൽ തുടങ്ങി പ്രവാചകൻ മുഹമ്മദ് (സ്വ)യിൽ അവസാനിച്ച പ്രവാചക ശൃംഖലയിലൂടെ അവൻ പഠിപ്പിച്ച ജീവിതമാർഗരേഖയായ ഇസ്ലാം മതത്തിനെയും അത് അവതരിപ്പിച്ച സ്രഷ്ടാവിനെയും അത് പഠിപ്പിച്ച പ്രവാചകനെയും മനസ്സിലാക്കുന്ന യഥാർത്ഥ അറിവ് നേടുന്നതിലൂടെ മാത്രമേ മനുഷ്യന് മോക്ഷം സാധ്യമാകൂവെന്ന് പ്രമുഖ ഇസ്ലാഹി പണ്ഡിതനും വാഗ്മിയുമായ ഹാരിസ് കായക്കൊടി പ്രഖ്യാപിച്ചു.
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഓഗസ്റ്റ് നാലിനു ആരംഭിച്ച അറിവ് ന·ക്ക് ഒരുമ്മയ്ക്ക് ദ്വൈമാസ കാന്പയിനിന്റെ സമാപനം പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കുവൈത്തിൽ ഹൃസ്വ സന്ദർശനാർത്ഥം എത്തിച്ചേർന്ന ഹാരിസ് കായക്കൊടി. നേടുന്ന അറിവ് സ്വന്തത്തിൽ പരിമിതപ്പെടുത്താതെ, സ്വന്തം കുടുംബത്തിലും കുട്ടികളിലും അവരിലൂടെ സമൂഹത്തിലും പകർന്നു നൽകപ്പെടുന്പോഴാണ് ഒരുത്തമ സമൂസൃഷ്ടി സാധ്യമാകുകയെന്നും അതിലൂടെ മാത്രമേ മനുഷ്യന് ന·യിലധിഷ്ടിതമായ ഒരുമ സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
കാന്പയിന്റെ ഭാഗമയി സംഘടിപ്പിച്ച ഖുർആൻ മത്സര പരീക്ഷയിൽ സാഹിലത്ത് (ജഹ്റ), റജീന എം.കെ (സാല്‍മിയ), അബ്ശിന ജബ്ബാര്‍ (ഹവല്ലി) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട, മൂന്ന് സ്ഥാനങ്ങളൽ കരസ്ഥമാക്കി, സആർഇ വിഭാഗത്തിൽ ഫത്ഹിയ ഹാറൂന്‍ സമ്മാനാർഹയായി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ശാശ്വത മോക്ഷം യഥാർത്ഥ അറിവ് നേടുന്നതിലൂടെ: ഹാരിസ് കായക്കൊടി
10:42 PM Oct 18, 2017 | Deepika.com