സ്വ ഹിലിസ് പെഡ്രസ(19), മെലിസ് അക്വിനോയ(23) എന്നിവരാണ് കന്യാസ്ത്രീകളുടെ വേഷം ധരിച്ചു മോഷണത്തിനെത്തിയത്.
ഗർഫീൽഡ്, ടീനക്ക് എന്നീ സ്ഥലങ്ങളിലെ ബാങ്ക് കവർച്ചയ്ക്കു പുറമെ പെൻസിൽവാനിയ പൊക്കാണോ മൗണ്ടൻസ് ബാങ്കുകളും ഇതേ വേഷം ധരിച്ചു കവർച്ച നടത്തിയത് ഈ യുവതികളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിൽ പ്രവേശിച്ചു കളവു നടത്തുന്നതിനിടെ അലാറം മുഴങ്ങിയതിനാൽ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാൾ കൈവശം തോക്ക് കരുതിയിരുന്നു. ബാങ്കുകളിലെ കാമറകളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പോലീസിനു ലഭിച്ചത്. ട്വിറ്ററിൽ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ