ഫിലഡൽഫിയ: ഫോമ മിഡ് അറ്റ്ലാന്റിക് റീജണിന്റെ ആഭിമുഖ്യത്തിൽ 61മത് കേരളാ ദിനാഘോഷവും 2018 ഷിക്കാഗോ കണ്‍വൻഷനും ഒക്ടോബർ 22ന് ഞായറാഴ്ച വൈകുന്നേരം 4 മുതൽ നടത്തപ്പെടുന്നു. ഈ പരിപാടികളിൽ ഫോമയുടെ സാരഥികളും സ്ഥാപക നേതാക്കളും ഒട്ടേറെ പ്രവർത്തകരും പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.
അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ മധ്യ അറ്റ്ലാന്റിക് പ്രദേശത്തുനിന്നും കഐഎൻജെ, കഐസ്എൻജെ, സൗത്ത് ജേഴ്സി മലയാളി അസോസിയേഷൻ, മാപ്പ്, കല, ഡെൽമ എന്നീ ആറ് പ്രമുഖ മലയാളി സംഘടനകളാണ് ഫോമയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 2018ൽ ഷിക്കാഗോയിൽ നടക്കുന്ന ഫോമ കണ്‍വൻഷന്റെ കിക്ക്ഓഫും അന്നേദിവസം നടക്കുന്നതാണ്. നവംബർ 30ന് അവസാനിക്കുന്ന പ്രത്യേക ഏർളി ബേർഡ് ഫാമിലി പാക്കേജ് ഓഫറിൽ 999 ഡോളറിന് രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്ന സുവർണ്ണാവസരം പ്രത്യേകം പ്രയോജനപ്പെടുത്തണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു.
കേരളപ്പിറവിയുടെ അറുപത്തൊന്നാം വാർഷികം ആഘോഷിക്കുന്ന സുദിനത്തിൽ സംഗീതവും നൃത്തവും ഹാസ്യവുമൊക്കെയായി ആകർഷകമായ കലാപരിപാടികളും അവതരിപ്പിക്കപ്പെടുന്നു. പ്രവേശനം തികച്ചും സൗജന്യമായ കിക്ക്ഓഫ് ആൻഡ് കേരളാ ഡേ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക ഡിന്നറും ഒരുക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സാബു സ്കറിയ (റീജണൽ വൈസ് പ്രസിഡന്റ) 267 980 7923, ജോജോ കോട്ടൂർ (സെക്രട്ടറി) 610 308 9829), ബോബി തോമസ് (ട്രഷറർ) 862 812 0606).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഫോമ മിഡ് അറ്റ്ലാന്റിക് റീജണ്‍ കേരളാ ഡേ ആഘോഷവും ഷിക്കാഗോ കണ്‍വൻഷനും ഒക്ടോ. 22ന്
10:20 PM Oct 18, 2017 | Deepika.com