ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്േറയും നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിയുടെയും സംയുക്ത വൈദീക ധ്യാനയോഗം ന്യൂജേഴ്സിയിയിലെ ഭദ്രാസന ആസ്ഥാനമായ സെന്റ് അപ്രേം സിറിയക് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ചു മലങ്കര അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പ് അഭി. യൽദോ മോർ തീത്തോസ്, ക്നാനായ അതിഭദ്രാസന ആർച്ച് ബിഷപ്പ് അയൂബ് മോർ സിൽവാനോസ് എന്നീ മെത്രാപ്പോലീത്താമാരുടെ മഹനീയ സാന്നിധ്യത്തിൽ 2017 ഒക്ടോബർ 19 വ്യാഴം മുതൽ 21 ശനി വരെ നടത്തപ്പെടുന്നു. ധ്യാനയോഗത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മലങ്കര അതിഭദ്രാസന സെക്രട്ടറി ഫാ. ജെറി ജേക്കബ് അറിയിച്ചു.
19 വ്യാഴാഴ്ച വൈകീട്ട് 4 മുതലുള്ള രജിസ്ട്രേഷനെത്തുടർന്ന് 6ന് സന്ധ്യാപ്രാർത്ഥനയോടെ ആരംഭിക്കുന്ന ധ്യാനയോഗത്തിൽ അഭി. യൽദോ മോർ തീത്തോസ് തിരുമേനി അധ്യക്ഷ്യം വഹിക്കുകയും, മലങ്കര അതിഭദ്രാസന വൈദീക സെക്രട്ടറി വന്ദ്യ. ജോസഫ് സി. ജോസഫ് കോർ എപ്പിസ്കോപ്പ സ്വാഗത പ്രസംഗവും മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനയോഗത്തെക്കുറിച്ചുള്ള വിവരണവും നൽകും. തുടർന്ന് ഭദ്രാസന കൗണ്സിൽ ജോയിന്റ് സെക്രട്ടറി ഫാ. ഡോ. രഞ്ജൻ മാത്യു നയിക്കുന്ന വിവാഹത്തിനു മുന്പുള്ള ഉപദേശ നിർദ്ദേശങ്ങളും ചർച്ചകളും നടക്കും.
20 വെള്ളിയാഴ്ച രാവിലെ 9ന് പ്രഭാത പ്രാർത്ഥന, ഗാനശുശ്രൂഷ എന്നിവയ്ക്ക് ശേഷം ക്നാനായ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് അയൂബ് മോർ സിൽവാനോസ് മെത്രാപ്പോലീത്ത വൈദികരെ അഭിസംബോധന ചെയ്യുന്നതായിരിക്കും. തദനന്തരം റവ. ഫാ. തോമസ് സുനിൽ ആനിക്കാട്ട് വി.സി പ്രസംഗിക്കുന്നതായിരിക്കും. ഉച്ചകഴിഞ്ഞു ബിസിനസ് മീറ്റിംഗ്, ഗെയിംസ് ആൻഡ് ആക്ടിവിറ്റീസ് എന്നിവക്കുശേഷം ക്നാനായ ഭദ്രാസനത്തിലെ വന്ദ്യ. റോയ് മാത്യു കോർ എപ്പിസ്കോപ്പാ നയിക്കുന്ന ധ്യാന പ്രസംഗവും, വൈകിട്ട് എട്ടിന് വൈദീകർക്കുള്ള വിശുദ്ധ കുന്പസാരവും നടക്കും.
21 ശനിയാഴ്ച രാവിലെ 10.45ന് സമാപന സമ്മേളനവും തുടർന്നുള്ള സ്നേഹവിരുന്നോടുംകൂടെ ഈ ്രെതെദിന ധ്യാനയോഗത്തിന് സമാപനമാകും.
കൂടുതൽ വിവരങ്ങൾക്ക് : Very Rev. Joseph C. Joseph Corepiscopos,Clergy Secretary (404) 625-9258, Malankara Archdiocesan Council Secretary Rev. Fr. Jerry Jacob, MD (845) 519-9669, Malankara Archdiocesan Headquarters Whippany, New Jersey (845) 364-6003.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
സംയുക്ത വൈദിക ധ്യാനയോഗം ന്യൂജേഴ്സിയിൽ ഒക്ടോബർ 19 മുതൽ 21 വരെ
10:11 PM Oct 18, 2017 | Deepika.com