ഷിക്കാഗോ: കെപിസിസി മുൻ ജനറൽ സെക്രട്ടറിയും, യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനുമായ അഡ്വ. ജോസി സെബാസ്റ്റ്യനും, ഭാര്യ റോസമ്മ ഫിലിപ്പിനും ഒക്ടോബർ 15നു ഞായറാഴ്ച വൈകുന്നേരം പ്രോസ്പെക്ട് ഹൈറ്റ്സിലുള്ള കണ്ട്രി ഇൻ ആൻഡ് സ്യൂട്സിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്ഗ്രസ് മിഡ്വെസ്റ്റ് റീജിയൻ പ്രസിഡന്റ് വർഗീസ് പാലമലയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വീകരണം നൽകി.
നാഷണൽ സെക്രട്ടറി സന്തോഷ് നായർ ഏവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. മുൻ പ്രസിഡന്റുമാരായ പോൾ പറന്പി, തോമസ് മാത്യു, അഗസ്റ്റിൻ കരിങ്കുറ്റിയിൽ, വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കൽ, ഹെറാൾഡ് ഫിഗുരേദോ, ചന്ദൻ പിള്ള, ബാബു മാത്യു, മാത്യു തോമസ്, നടരാജൻ പി.കെ, മറിയാമ്മ പിള്ള, ഫ്രാൻസീസ് സെബാസ്റ്റ്യൻ, ജോർജ് വർഗീസ് വെങ്ങാഴിയിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു. ജോഷി വള്ളിക്കളത്തിന്റെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
അഡ്വ. ജോസി സെബാസ്റ്റ്യന് ഐഎൻഒസി മിഡ്വെസ്റ്റ് റീജിയൻ സ്വീകരണം നൽകി
10:06 PM Oct 18, 2017 | Deepika.com