ന്യൂയോർക്: റോക്ക്ലാന്റിൽ ഹാർവെസ്റ്റൗയിൽ പരി. ദൈവ മാതാവിന്റെ ദേവാലയം ന്യൂയോർക്കിലെ
വെസ്റ്റേചെസ്റ്റർ റോക്ലൻഡിലുള്ള ക്നാനാനായ മിഷന് ന്യൂയോർക്കിലെ ആർച്ച് ഡയോസിൽ നിന്ന് ഒക്ടോ .13 ന് പൂർണമായും ഉടമസ്ഥാവകാശം ലഭിച്ചു.
ന്യൂയോർക്ക് ആർച്ച ഡയോസിന്റെ ഓഫീസിൽ നടന്ന കൈമാറ്റച്ചടങ്ങിൽ ആർച്ച ഡയോസിസിന്റെ അറ്റോർണിക്കു പുറമെ അറ്റോർണി ഗീവർഗീസ് തങ്കച്ചൻ, ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളി, ഫിനാൻസ്കമ്മിറ്റി അംഗങ്ങൾ, ബിൽഡിംഗ് കമ്മിറ്റി അംഗങ്ങൾ, ഫൊറാന സെക്രട്ടറി തോമസ് പാലച്ചേരി , ട്രസ്റ്റീമാർ എന്നിവർ സന്നിഹതരായിരുന്നു. ന്യൂയോർക്കിലെ ക്നാനയ മിഷന്റെ രണ്ടാമത് ദേവാലയമാണ് റോക്ക്ലാന്റിലെ ഹാർവെസ്റ്ററിലുള്ള (46 കോങ്ക്ലിൻ അവന്യൂ ഹാർവെർസ്റ്റൗ) മാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയം. എല്ലാ ചൊവ്വ, വെള്ളി, ശനി, ഞായറാഴ്ചകളിൽ വി .കുർബാനയും പുറമെ കുട്ടികൾക്കുള്ള സണ്ഡേ സ്കൂൾ പ്രിൻസിപ്പാൾ സാബു മേക്കാട്ടിലിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.
എല്ലാ ചൊവ്വാഴ്ചയും വി. അന്തോണീസ് പുണ്യവാളന്റെ നൊവേനയും, എല്ലാ ആദ്യവെള്ളിയാഴ്ച വൈകിട്ട് 7നു നൈറ്റ് വിജിലും , ശനിയാഴ്ചകളിൽ രാവിലെ 10ന് അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത നിത്യ സഹായ മാതാവിന്റെ നൊവേനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിപ്പാൻ വികാരി ഫാ. ജോസ് ആദോപ്പിള്ളി എല്ലാവരെയും ക്ഷണിക്കുന്നു. ന്യൂയോർക് ആർച്ച ഡയോസിസ് കാർഡിനൽ ഡോളൻ, സഭാ പിതാക്കന്മാരായ അഭി . മാർ ജേക്കബ് അങ്ങാടിയെത്തു, കോട്ടയം രൂപത ആർച്ച ബിഷപ്പ് മാത്യു മൂലക്കാട്ട്, മാർ ജോയ് ആലപ്പാട്ട് എന്നിവരോടും ഇടവക ജനങ്ങളോടും ദേവാലയം വാങ്ങാൻ സാന്പത്തിക സഹായം നൽകിയ എല്ലാവരോടുമുള്ള നന്ദി വികാരി. ഫാ. ജോസ് ആദോപ്പിള്ളി അറിയിച്ചു.
റോക്ലാൻഡ് സെൻറ് മേരീസ് ക്നാനായ മിഷന്റെ ദേവാലയത്തിന് ന്യൂയോർക്ക് ആർച്ച് ഡയോസിസ് ഉടമസ്ഥാവകാശം നൽകി
10:03 PM Oct 18, 2017 | Deepika.com