റിയാദ്: കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽ അഹമ്മദ് ജാബിർ അൽജാബിർ ഹ്വസ്വ സന്ദർശനാർത്ഥം സൗദിയിലെത്തി. ഉന്നതതല സംഘവുമായെത്തിയ കുവൈത്ത് അമീറിനെയും സംഘത്തേയും സൗദി ഭരണാധികാരി സൽമാൻ രജാവ് റിയാദിലുള്ള രാജാവിന്റെ കൊട്ടാരത്തിലാണ് സ്വീകരിച്ചത്. പ്രധാനമായും ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതമായി ബന്ധപ്പെട്ട് മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് കുവൈത്ത് അമീർ എത്തിയതെന്നാണ് സൂചന.
കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലിയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
കൂടാതെ ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനും അമീറിന്റെ സന്ദർശനം ലക്ഷ്യമിടുന്നു.
ഖത്തർ ഭീകരവാദ ഗ്രൂപ്പുകളെ സഹായിക്കുന്നതായും സൗദിയുൾപ്പടെയുള്ള ചില രാജ്യങ്ങളുടെ കാര്യത്തിൽ ഖത്തർ അനാവശ്യമായി ഇടപെടുന്നതായുള്ള ആരോപണങ്ങളുടെ പേരിൽ കഴിഞ്ഞ ജൂണ്‍ അഞ്ചിനു സൗദി, ബഹ്റൈൻ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. ഖത്തറുമായുള്ള പ്രശ്ന പരിഹരിക്കുന്നതിനു കുവൈത്ത് അമീറിെൻ നേതൃത്വത്തിൽ നേരത്തേയും ശ്രമങ്ങൾ നടന്നിരുന്നെങ്കിലും വിജിയിച്ചിരുന്നില്ല.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
കുവൈത്ത് അമീർ സൗദിയിൽ; ഖത്തർ പ്രതിസന്ധി പരിഹരിക്കൽ ലക്ഷ്യമെന്ന് സുചന
09:44 PM Oct 17, 2017 | Deepika.com