മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗമായ മസ്കറ്റ് സയൻസ് ഫെസ്റ്റ് ഒമാനിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി വൈദ്യ ശാസ്ത്ര സംബന്ധമായ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 20നു രാവിലെ 9 മുതൽ ഇന്ത്യൻ സ്കൂൾ ഡാർസയിറ്റിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുന്പാശേരി ചാപ്റ്ററുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ, ഒമാനി സ്കൂളുകളിൽ നിന്നും ഒമാനിലെ മറ്റ് അന്താരാഷ്ട സ്കൂളുകളിൽ നിന്നുമായി നൂറിലേറെ ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു.
ആധുനിക വൈദ്യ ശാസ്ത്രം ഏറെ പുരോഗതി പ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും അന്ധവിശ്വാസങ്ങളിൽ അകപ്പെട്ടു നിരവധി ജീവനുകൾ മുറിവൈദ്യ·ാരുടെ കയ്യിലകപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കുവാനും വരും തലമുറയിൽ ശാസ്ത്രാവബോധം വളർത്തുവാനും ഇത്തരത്തിലുള്ള പരിപാടികൾ സഹായിക്കും എന്ന് നമുക്ക് ഉറപ്പുണ്ടെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവക്യത്തിലൂന്നി പ്രവർത്തിക്കുന്ന മസ്കറ്റ് സയൻസ് ഫെസ്റ്റ് നൂതനമായ നിരവധി പരിപാടികൾ വിദ്യാർഥികൾക്കും മറ്റുള്ളവർക്കുമായി നടത്തി വരുന്നുണ്ട്. ന്ധആരോഗ്യജാലകംന്ധ എന്ന് പേരിൽ മസ്കറ്റിലെ പ്രഗത്ഭരായ ഡോക്ടർമാരോട് പൊതുജനങ്ങൾക്കു സംവദിക്കുവാനുള്ള അവസരം കഴിഞ്ഞ രണ്ടുവർഷമായി മസ്കറ്റ് സയൻസ് ഫെസ്റ്റ് ഒരുക്കിയിട്ടുണ്ട്.
റിപ്പോർട്ട്: സേവ്യർ കാവാലം
മസ്കറ്റ് സയൻസ് ഫെസ്റ്റ് മെഡിക്വിസ് സംഘടിപ്പിക്കുന്നു
09:42 PM Oct 17, 2017 | Deepika.com