ഷിക്കാഗോ: എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരള ചർച്ചസും, ഷിക്കാഗോ മാർത്തോമാ യുവജന സഖ്യവും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാന്പ് ഒക്ടോബർ 21നു ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ 240 ഡബ്ല്യു. പോട്ടർ റോഡ്, ഡസ്പ്ലെയിൻസിലുള്ള ഷിക്കാഗോ മാർത്തോമാ ചർച്ച് പാരീഷ് ഹാളിൽ വച്ചു ലൈഫ് സോഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. ക്യാന്പിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് അഭി. ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിക്കുകയുണ്ടായി.
ഷിക്കാഗോയിലുള്ള 15 സഭകളുടെ ഐക്യ കൂട്ടായ്മയാണ് എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരളാ ചർച്ചസ്. സഭാ ഭേദമെന്യേ ഈ സംരംഭം വിജയകരമാക്കുവാൻ ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി എക്യൂമെനിക്കൽ കൗണ്‍സിൽ പ്രസിഡന്റും, ഷിക്കാഗോ മാർത്തോമാ ചർച്ച് വികാരിയുമായ റവ. ഏബ്രഹാം സ്കറിയ, വൈസ് പ്രസിഡന്റ് റവ.ഫാ. മാത്യൂസ് ജോർജ്, സെക്രട്ടറി ഗ്ലാഡ്സണ്‍ വർഗീസ്, ജനറൽ കണ്‍വീനർ സുനീനാ മോൻസി ചാക്കോ എന്നിവർ അറിയിച്ചു.
പേര് രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: സുനീനാ മോൻസി ചാക്കോ (847 401 1670), റോയ് തോമസ് (ഷിക്കാഗോ മാർത്തോമാ ചർച്ച്) 224 795 0619, ഗ്ലാഡ്സണ്‍ വർഗീസ് (എക്യൂമെനിക്കൽ സെക്രട്ടറി) 847 561 8402).
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
എക്യൂമെനിക്കൽ സൗജന്യ രക്തദാന ക്യാന്പ് ഒക്ടോബർ 21ന്
08:11 PM Oct 16, 2017 | Deepika.com