കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (അഉഅഗ) ഓണം ഈദ് സംഗമത്തിന്റെ (ചിലന്പ് 2017) ഫ്ലയർ, റാഫിൾ, ഫുഡ് കൂപ്പണ്‍ എന്നിവ റിലീസ് ചെയ്തു. പ്രസിഡന്റ് ബി.എസ് പിള്ളൈയുടെ അധ്യക്ഷതയിൽ അബ്ബാസിയ സാരഥി ഹാളിൽ ഞായറാഴ്ച കൂടിയ നിർവാഹകസമിതി യോഗത്തിൽ അസോസിയേഷന്റെ രക്ഷാധികാരി ചാക്കോ ജോർജ് കുട്ടി വൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയലിനു നൽകികൊണ്ട് വിതരണോൽഘാടനം നിർവഹിച്ചു.
നവംബർ 10 വെള്ളിയാഴ്ച കേരളാ ആർ്ട്ട് സർക്കിൾ (പോപ്പിൻസ്ഹാളിനു സമീപം) അബ്ബാസിയയിൽ വച്ചു നടക്കുന്ന ഓണം ഈദ് സംഗമത്തിൽ വിവിധ കലാപരുപാടികളോടൊപ്പം കുവൈറ്റിൽ ആദ്യമായി കേരളത്തിലെ നാടൻ പാട്ടിന്റെ യുവ തന്പുരാൻ ബാനർജിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ, ബിനു ചേന്പാലയം, ഷാജി പി.ഐ, സുനിൽ എസ്.എസ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ട്രഷറർ ഷിബു ചെറിയാൻ കൃതജ്ഞതയും രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ ഓണം ഈദ് സംഗമം
08:05 PM Oct 16, 2017 | Deepika.com