ഇന്ത്യൻ വംശജൻ അമയ പവാർ ഷിക്കാഗോ ഗവർണർ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി

05:02 PM Oct 16, 2017 | Deepika.com
ഷിക്കാഗോ: കെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യമായ തുക കണ്ടെത്താനാകാത്തതിനെ തുടർന്നു ഷിക്കാഗോ ഗവർണർ സ്ഥാനത്തിലേക്കുള്ള മത്സരത്തിൽ നിന്നും ഇന്ത്യൻ വംശജനായ അമയ പവാർ (37) പിന്മാറി. 2011 ൽ ഷിക്കാഗൊ 47-ാംവാർഡിൽ നിന്നും സിറ്റി കൗണ്‍സിലിലേക്ക് ഏഷ്യൻ അമേരിക്കൻ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ആദ്യമായി മുപ്പതാം വയസിലാണ് അമയ പവാർ തെരഞ്ഞെടുക്കപ്പെട്ടത്.

2015 ൽ 82% വോട്ടോടെ രണ്ടാം തവണയും പവാർ തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം അമയ ഷിക്കാഗോ ഗവർണർ സ്ഥാനത്തേക്ക് ജനുവരിയിൽ ഡമോക്രാറ്റിക്ക് സ്ഥാനോത്ഥിത്വം പ്രഖ്യാപിച്ചത്. 2018 ൽ റിപ്പബ്ലിക്കൻ ഗവർണർ ബ്രൂസ് റോണർക്കെതിരെ മത്സരിക്കുന്നതിനുള്ള ഡമോക്രറ്റിക് സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു അമയ.

തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മെന്പേഴ്സിന് അംഗങ്ങൾക്ക് നൽകുവാനാവശ്യമായ തുക പോലും ലഭിച്ചില്ല, എന്ന് മാത്രമല്ല വ്യക്തിപരമായ കടബാാധ്യത വർദ്ധിപ്പിച്ചതുമാണു തിരഞ്ഞെടുപ്പിൽ നിന്ന് പി·ാറാൻ പ്രേരിപ്പിച്ചചെന്നാണു അമയ പറയുന്നത്.

1970 ലാണ് അമയായുടെ മാതാപിതാക്കൾ ഇന്ത്യയിലെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്നും മൂന്ന് ബിരിദാനന്തര ബിരുദം നേടിയിട്ടുള്ള അമയ ചിക്കാഗോ ഡെമോക്രാറ്റിക്ക് പാർട്ടിയിലെ യുവജനങ്ങൾക്കിടയിലെ ശക്തനായ നേതാവായിരുന്നു.

റിപ്പോർട്ട്: പി. പി. ചെറിയാൻ