റിയാദ്: രണ്ടു പതിറ്റാണ്ടിലേറെ റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സാമൂഹ്യപ്രവർത്തകനും റിയാദ് നവോദയയുടെ ആക്ടിംഗ് പ്രസിഡന്റുമായിരുന്ന അഹമ്മദ് മേലാറ്റൂർ (58) ഹൃദയാഘാതത്തെത്തുടർന്ന് റിയാദിൽ നിര്യാതനായി.
മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്വദേശിയായ അഹമ്മദ്, നിലന്പൂരിനടുത്ത ചക്കാലക്കൂത്തിലാണ് താമസം. 32 വർഷമായി റിയാദിലെ ഖുറാബിയിലെ അൽനുവൈസിർ കന്പനിയിൽ ജോലി ചെയ്തു വരുന്ന അഹമ്മദ് വെള്ളിയാഴ്ച പുലർച്ചെ ശാരറയിലിലുള്ള വീട്ടിലെ ബാത്റൂമിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
റിയാദിലെ സാമൂഹ്യസാംസ്കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അഹമ്മദ് റിയാദിലെ പൊതസമൂഹത്തിന് ചിരപരിചിതനായിരുന്നു. ഭാര്യ: ഖമറുന്നീസ. മക്കൾ: മെൽഹിൻ, മെഹർ. പിതാവ്: പരേതനായ ഉണ്ണിമൊയ്തീൻ. മാതാവ്: ആയിഷ.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
അഹമ്മദ് മേലാറ്റൂർ നിര്യാതനായി
09:40 PM Oct 14, 2017 | Deepika.com