"ഉബൈദ് പ്രബുദ്ധ സമുഹത്തെ സൃഷ്ടിക്കാൻ പ്രയത്നിച്ച വിപ്ലവകാരി’

12:12 AM Oct 12, 2017 | Deepika.com
റിയാദ്: സമൂഹത്തെ പ്രബുദ്ധമാക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച കവിയും ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായിരുന്ന ടി. ഉബൈദ്, സത്യം ആരുടെ മുഖത്ത് നോക്കിയും പറയുവാനുള്ള സ്വാതന്ത്രത്തിനുവേണ്ടി ധീരമായി പോരാടിയ വിപ്ലവകാരിയായിരുന്നുവെന്ന് ചന്ദ്രിക ചീഫ് എഡിറ്റർ സി.പി സൈതലവി അഭിപ്രായപ്പെട്ടു. റിയാദ് കാസർഗോഡ് ജില്ലാ കെ എംസിസി പുനഃപ്രസിദ്ധീകരിച്ച ഇബ്രാഹിം ബേവിഞ്ചയുടെ ന്ധഉബൈദിന്‍റെ കവിതാ ലോകം’’ എന്ന പുസ്തകത്തിന്‍റെ ഗൾഫ് തല പ്രകാശനകർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.പി സൈതലവി ആർഐസിസി ചെയർമാൻ സുഫ്യാന് അബ്ദുസലാമിന് പുസ്തകത്തിന്‍റെ ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. ഉദിനൂർ മുഹമ്മദ് കുഞ്ഞി ന്ധഉബൈദിന്‍റെ കവിതാ ലോകം’ എന്ന പുസ്തകം പരിചയപ്പെടുത്തി. ജലീൽ തിരൂർ, അബ്ദുസലാം തൃക്കരിപ്പൂർ, കെ.പി.മുഹമ്മദ് കളപ്പാറ, ടി.വി.പി.ഖാലിദ്, ഉസ്മാനാലി പാലത്തിങ്കൽ, അബ്ദുൾ അസീസ് തൃക്കരിപ്പൂർ, മുജീബ് ഉപ്പട, സുബൈർ അരിന്പ്ര, മാമുക്കോയ ഒറ്റപ്പാലം, നാസർ വിളത്തൂർ, ഇസ്മായിൽ കാരോളം, തേനുങ്ങൽ അഹമ്മദ് കുട്ടി, അഡ്വ. അനീർ ബാബു, അഷ്റഫ് കൽപകഞ്ചേരി, നൗഷാദ് കട്ടുപ്പാറ, ബഷീർ ചേറ്റുവ, മൂസക്കോയ തറമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു.