ഡാളസ്: സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ റാഗിങ്ങിനെ പോലും ലജ്ജിപ്പിക്കുന്ന ഹെയ്സിംഗിന് നേതൃത്വം നൽകിയ കപ്പ ആൽഫ ഓർഡർ നാഷണൽ ഓർഗനൈസേഷന്റെ എസ്എംയു ചാപ്റ്റർ ഒക്ടോബർ നാലിന് യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തു.
നാലു വർഷത്തേയ്ക്കാണ് സസ്പെൻഷൻ. ഫ്രട്ടേണിറ്റി സംഘടനയിൽ പുതിയതായി അംഗത്വം എടുത്ത വിദ്യാർഥികളെ അതിക്രൂരമായ പീഡനമുറകൾക്ക് വിധേയമാക്കിയതിനാണ് നടപടി.
ഹാലപീനൊ തുടങ്ങിയ വിവിധ മുളക്, ചുവന്ന ഉള്ളി, പാൽ എന്നിവ നിർബന്ധമായി വയറു നിറയെ കഴിപ്പിച്ചതിനുശേഷം ചർദ്ദിച്ചത് വസ്ത്രങ്ങൾ കൊണ്ട് തുടച്ചെടുത്ത് ആ വസ്ത്രങ്ങൾ വിദ്യാർഥികളെ ധരിപ്പിക്കുക, അടിമകളെ പോലെ വിദ്യാർഥികളെ പരിശീലിപ്പിക്കുക തുടങ്ങിയ അതിക്രൂരമായ മർദ്ദനമുറകളാണ് ഫ്രട്ടേണിറ്റി സീനിയർ അംഗങ്ങൾ ജൂണിയർ വിദ്യാർഥികൾക്കു നേരെ പ്രയോഗിച്ചതെന്ന് ഡാളസ് ഓഫീസ് ഓഫ് സ്കൂൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഘടനയിലെ അംഗങ്ങളോടു ശനിയാഴ്ചക്കുള്ളിൽ റൂം ഒഴിയണമെന്നും എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്നും യൂണിവേഴ്സിറ്റി അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ റാഗിങ്ങിനെ ലജ്ജിപ്പിക്കുന്ന ഹേസിംഗ്
05:51 PM Oct 07, 2017 | Deepika.com