കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഓണം ഈദ് സംഗമം വിവിധ പരിപാടികളോടെ ഒക്ടോബർ 13 ന് (വെള്ളി) സംഘടിപ്പിക്കുന്നു. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് പരിപാടികൾ.
ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പി.പി. നാരായണൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കലാകാര·ാരായ ഹസീബ് പൂനൂരും എ.ആർ. ശ്രീഷൻ (ഫ്ളവർ ടിവി കോമഡി ഉത്സവം ഫെയിം) എന്നിവർ അവതരിപ്പിക്കുന്ന ഹാസ്യ വിരുന്നും അത്തപൂക്കളം, ചെണ്ടമേളം, തിരുവാതിര, ഒപ്പന, തുടിതാളം, നൃത്ത നൃത്ത്യങ്ങൾ, ഫാഷൻ ഷോ, ഗാനമേള തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഓണം ഈദ് സംഗമം 13 ന്
05:48 PM Oct 07, 2017 | Deepika.com