ജിദ്ദ: നാട്ടിൽ നിന്ന് ഉംറ നിർവഹിക്കാനെത്തിയ അലവിക്കുട്ടി ചെന്പനും ഷഫീഖ് കോടിത്തൊടികക്കും മോങ്ങം പുൽപ്പറ്റ പതിനെട്ടാം വാർഡ് കെ എംസിസിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിലും നാടിന്റെ ചലനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് സമയോചിതമായ ഇടപെടലുകൾ നടത്തിവരുന്ന പ്രവാസി സമൂഹത്തിനോടുള്ള കടപ്പാട് അളന്നു തിട്ടപ്പെടുത്താനാവില്ലെന്ന് മറുപടി പ്രസംഗത്തിൽ അലവിക്കുട്ടി ചെന്പനും സ്നേഹബന്ധങ്ങളും സൗഹൃദങ്ങളും നിലനിർത്തുന്നതിൽ പ്രവാസികൾ കാണിക്കുന്ന കാർക്കശ്യം പ്രശംസനീയമാണെന്ന് ഷഫീഖ് കോടിത്തൊടികയും പറഞ്ഞു. അതിഥികൾക്കുള്ള ഉപഹാരം മൻസൂർ കോടിത്തൊടിക സമർപ്പിച്ചു.
റഷീദ് വളമംഗലം ഉദ്ഘാടനം ചെയ്തു. കമാൽ കോടിത്തൊടിക അധ്യക്ഷത വഹിച്ചു. മുഹമ്മദ് ചെന്പൻ, ടി.പി. സലാം, ഫൈസൽ കോടിത്തൊടിക, മുഹമ്മദ് താഴെ മോങ്ങം, യൂനുസ് മൈലപ്പുറം, കെ.ടി. നൗഷാദ്, അസീസ് ഭായ് മോങ്ങം, മൂസക്കുട്ടി കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഹാജിമാർക്ക് പുൽപ്പറ്റ കെ എംസിസി സ്വീകരണം നൽകി
05:47 PM Oct 07, 2017 | Deepika.com