അ​ബു​ദാ​ബി​യി​ൽ ഇ​ര​യി​മ്മ​ൻ ത​ന്പി ക​ഥ​ക​ളി മ​ഹോ​ത്സ​വം 19, 20, 21 തീ​യ​തി​ക​ളി​ൽ

05:41 PM Oct 07, 2017 | Deepika.com
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ൽ ഇ​ര​യി​മ്മ​ൻ ത​ന്പി ക​ഥ​ക​ളി മ​ഹോ​ത്സ​വം അ​ര​ങ്ങേ​റു​ന്നു. ഒ​ക്ടോ​ബ​ർ 19, 20, 21 തീ​യ​തി​ക​ളി​ൽ ഇ​ന്ത്യാ സോ​ഷ്യ​ൽ സെ​ന്‍റ​റി​ലും കേ​ര​ളാ സോ​ഷ്യ​ൽ സെ​ന്‍റ​റി​ലു​മാ​യാ​ണ് ഉ​ത്സ​വം അ​ര​ങ്ങേ​റു​ക. അ​ബു​ദാ​ബി​യി​ലെ ക​ഥ​ക​ളി​യാ​സ്വാ​ദ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ണി​രം​ഗും ശ​ക്തി തീ​യ​റ്റേ​ഴ്സു​മാ​ണ് മു​ഖ്യ സം​ഘാ​ട​ക​ർ.

ക​ലാ​മ​ണ്ഡ​ലം ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വി​വി​ധ അ​ര​ങ്ങു​ക​ളി​ൽ ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കു​ക. അ​ന്പ​ല​പ്പു​ഴ സ​ന്ദ​ർ​ശ​ൻ ക​ഥ​ക​ളി വി​ദ്യാ​ല​യ​മാ​ണ് ഇ​ര​യി​മ്മ​ൻ ത​ന്പി ര​ച​ന​ക​ൾ അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത്. ആ​ദ്യ ദി​വ​സ​ത്തെ ഉ​ത്ത​രാ സ്വ​യം​വ​ര​ത്തി​ൽ ഗോ​പി ആ​ശാ​ൻ ദു​ര്യോ​ധ​ന​നാ​യി ക​ത്തി​വേ​ഷ​മി​ടു​ന്നു എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത. ര​ണ്ടാം ദി​വ​സം കീ​ച​ക​വ​ധം ക​ഥ​ക​ളി​യും പ​ന​മ​ണ്ണ ശ​ശി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന താ​യ​ന്പ​ക​യും അ​ര​ങ്ങി​ലെ​ത്തും. രാ​ത്രി ഗോ​പി​യാ​ശാ​ൻ ദ​ക്ഷ​ന്‍റെ വേ​ഷ​മി​ടു​ന്ന ദ​ക്ഷ​യാ​ഗ​വും ക​ളി​ക്കും. കോ​ട്ട​യ്ക്ക​ൽ കേ​ശ​വ​ൻ (കു​ല​യ​ർ), ക​ലാ​മ​ണ്ഡ​ലം പ്ര​ദീ​പ് (ദു​ര്യോ​ധ​ന​ൻ, വീ​ര​ഭ​ദ്ര​ൻ), ക​ലാ​മ​ണ്ഡ​ലം സു​ദീ​പ് (ശി​വ​ൻ), ക​ലാ​മ​ണ്ഡ​ലം വി​പി​ൻ (ഭാ​നു​മ​തി), ക​ലാ​മ​ണ്ഡ​ലം ജി​ഷ്ണു ര​വി (സ​തി) എ​ന്നി​വ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. സം​ഗീ​ത പ്ര​ധാ​ന​മാ​യ ഈ ​ക​ഥ​ക​ൾ പാ​ടു​ന്ന​ത് കോ​ട്ട​യ്ക്ക​ൽ മ​ധു, ക​ലാ​നി​ല​യം രാ​ജീ​വ​ൻ, ക​ലാ​മ​ണ്ഡ​ലം വി​ഷ്ണു എ​ന്നി​വ​രാ​ണ്. ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ദാ​സ്, പ​ന​മ​ണ്ണ ശ​ശി, ക​ലാ​മ​ണ്ഡ​ലം ശ്രീ​ഹ​രി, മാ​ർ​ഗി ര​ത്നാ​ക​ര​ൻ, ക​ലാ​നി​ല​യം മ​നോ​ജ് എ​ന്നി​വ​ർ മേ​ള​മ​വ​ത​രി​പ്പി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള