ഹൂസ്റ്റണ്‍: വേൾഡ് മലയാളി കൗണ്‍സിൽ ഹൂസ്റ്റണ്‍ പ്രൊവിൻസും കോട്ടയം ക്ലബും സംയുക്തമായി ഡബ്ല്യുഎംസി ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗം ജോണി കുരുവിളക്ക് സ്വീകരണം നൽകി.
വേൾഡ് മലയാളി കൗണ്‍സിൽ ഹൂസ്റ്റണ്‍ പ്രൊവിൻസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ജോണി കുരുവിള, ന്യൂജേഴ്സിയിൽ നടക്കുന്ന ഡബ്ല്യുഎംസി ഗ്ലോബൽ കോണ്‍ഫറൻസിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.
ഡബ്ല്യുഎംസി ഹൂസ്റ്റണ്‍ പ്രൊവിൻസ് പ്രസിഡന്റ് എസ്.കെ. ചെറിയാൻ, റീജണൽ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ടോം വിരിപ്പൻ, പ്രൊവിൻഷ്യൽ ട്രഷറർ ബാബു ചാക്കോ, വൈസ് പ്രസിഡന്റ് ജയിംസ് വരിക്കാട്ടിൽ, വുമെൻസ് ഫോറം ചെയർപേഴ്സണ്‍ പൊന്നുപിള്ള, ഹൂസ്റ്റണ്‍ പ്രൊവിൻസ് ചെയർമാൻ ജേക്കബ് കടശനാട്, കോട്ടയം ക്ലബ് പ്രസിഡന്റ് ആൻഡ്രൂസ് ജേക്കബ്, എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ഹൂസ്റ്റണിൽ ജോണി കുരുവിളക്ക് സ്വീകരണം നൽകി
05:36 PM Oct 07, 2017 | Deepika.com