ഡാളസ്: മർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഒക്ടോബർ ഏഴിനു സംഘടിപ്പിക്കുന്ന മർത്തോമാ ഫെസ്റ്റിന് മാറ്റുകൂട്ടാൻ മലയാളികളുടെ മനം കവർന്ന ശബ്ദാനുകരണ കലയായ മിമിക്രിയിൽ 28 വർഷം മികവു തെളിയിച്ച കലാഭവൻ ജയനും എത്തുന്നു. അമേരിക്കയുടെ വിവിധ വേദികളിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം നേടിയെടുത്തതായിരുന്നു കലാഭവൻ ജയന്റെ മിമിക്സ് വണ്മാൻ ഷോ.
കലാഭവൻ മണിയോടൊപ്പം മിമിക്രിയും ചാക്യാർ ഷോയും നാടൻപാട്ടും സിനിമാ ഗാനങ്ങളും ഫാമിലി ഗെയിം ഷോയും ഇടകലർത്തി കാണികളെ ആഹ്ലാദിപ്പിച്ച ജയന്റെ സാന്നിധ്യം മർത്തോമ ഫെസ്റ്റിന്റെ ആകർഷകമായ പരിപാടിയായിരിക്കണമെന്ന് സംഘടകർ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2 മുതൽ 9.30 വരെ മർത്തോമ ഇവന്റ് സെന്ററിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
മർത്തോമ ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന വരുമാനം സ്നേഹതീരം, ലോക്കൽ മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകുമെന്നും സംഘാടകർ പറഞ്ഞു. എല്ലാവരുടേയും സഹായ സഹകരണം മർത്തോമാ ഫെസ്റ്റിന് ഉണ്ടായിരിക്കണമെന്ന് വികാരി സജി പി. സി, അസി. വികാരി മാത്യു സാമുവൽ, കണ്‍വീനർ ജോബി ജോണ്‍ എന്നിവർ അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മർത്തോമാ ഫെസ്റ്റിന് മാറ്റു കൂട്ടാൻ കലാഭവൻ ജയനും
11:33 PM Oct 06, 2017 | Deepika.com