പെൻസിൽവാനിയ: പെൻസിൽവാനിയ ന്യൂടൗണ്‍ സ്ക്വയർ ഹൈസ്കൂളിലെ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി ടർബൻ ധരിച്ചതിന്റെ പേരിൽ സോക്കർ ടീമിൽ കളിക്കുന്നത് സ്കൂൾ അധികൃതർ വിലക്കി. വിദ്യാർഥിയുടെ പേർ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല.
ഹൈസ്കൂൾ നിയമമനുസരിച്ച് മതപരമായ ചിഹ്നങ്ങൾ ധരിച്ചു കളിക്കുന്നത് നിയമം വിരുദ്ധമായതിനാലാണ് ടീമിൽ നിന്നും പുറത്താക്കിയതെന്ന് അത്ലറ്റിക് അസോസിയേഷൻ അറിയിച്ചു.
സ്കൂൾ സോക്കൽ കോച്ച് ടർബൻ ധരിച്ചു കളിക്കുന്നത് വിദ്യാർഥിയുടെ അവകാശമാണെന്ന് വാദിച്ചിട്ടും സ്കൂൾ അധികൃതർ നിഷേധിക്കുകയായിരുന്നു. ഈ തീരുമാനം മതത്തിനെതിരായതോ, വിവേചനമോ അല്ലെന്ന് സ്കൂൾ ഡിസ്ട്രിക്റ്റ് അറ്റോർണി മാർക്ക് സെർനി വ്യക്തമാക്കി.
സ്കൂൾ അധികൃതരുടെ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും വലിയ സിറ്റികളിലും പോലീസ് ഡിപ്പാർട്ട്മെന്റിൽ പോലും ഡ്യൂട്ടി സമയത്തു ടർബൻ ധരിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും സോക്കർ ടീമിലെ അംഗത്തിനു ഈ അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പൊതുവിലുള്ള അഭിപ്രായം.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ടർബൻ ധരിച്ച വിദ്യാർഥി സോക്കർ ടീമിൽ നിന്നും പുറത്ത്
11:31 PM Oct 06, 2017 | Deepika.com