കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി ഫർവാനിയ ഏരിയ കമ്മറ്റി 40 വാർഷിക സമാപന മഹാ സമ്മേളനത്തിന്റെ ഏരിയ തല പ്രചാരണസമ്മേളനവും, സി.എച്ച് അനുസ്മരണവും സംഘടിപ്പിച്ചു. ഫർവാനിയ മെട്രോ ഹാളിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ ഏരിയ പ്രസിഡന്റ് ഫാസിൽ കൊല്ലം അധ്യക്ഷത വഹിച്ചു. സിഎച്ചിന്റെ സ്വപ്നമാണ് ഫാത്തിമ തഹ്ലിയയിലൂടെ പൂവണിയുന്നതെന്നും, മുസ്ലിം പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പടപൊരുതിയ മഹാനായ സി എച്ചിനെ അനുസ്മരിക്കുന്ന ചടങ്ങിൽ അഡ്വ. ഫാത്തിമ തഹ്ലിയയുടെ സാന്നിധ്യം ഏരിയ കമ്മറ്റിക്കു അഭിമാന മുഹൂർത്തമാണ് സമ്മാനിച്ചതെന്നും ഏരിയ പ്രസിഡന്റ് ഫാസിൽ കൊല്ലം തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കേന്ദ്ര പ്രസിഡന്റ് കെടിപി അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: ഫാത്തിമ തഹ്ലിയയുടെ സാന്നിധ്യം പരിപാടിക്ക് തിളക്കമേകി. സിഎച്ചിനെ അനുസ്മരിച്ചു കൊണ്ടും, സമകാലിക രാഷ്ട്രീയ സംഭവങ്ങളെ വിശദീകരിച്ചു കൊണ്ടും അഡ്വ. ഫാത്തിമ തഹ്ലിയ നടത്തിയ മുഖ്യ പ്രഭാഷണം നടത്തി.
അഡ്വ. ഫാത്തിമ തഹ്ലിയക്കുള്ള ഏരിയ കമ്മറ്റിയുടെ ഉപഹാരം മുൻ കേന്ദ്ര പ്രസിഡണ്ട് ശറഫുദ്ധീൻ കണ്ണേത്ത് നൽകി. മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ബഷീർ ബാത്ത സി.എച്ച്.അനുസ്മരണ പ്രഭാഷണം നടത്തി. നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഏരിയ ടീമിന്റെ ജഴ്സി കേന്ദ്ര വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ ഏരിയ ടീം മാനേജർ അലി മാണിക്കോത്തിനു നൽകി പ്രകാശനം ചെയ്തു. ശറഫുദ്ധീൻ കണ്ണേത്ത്, കേന്ദ്ര ജനറൽ സെക്രട്ടറി സിറാജ് എരിഞ്ഞിക്കൽ, കേന്ദ്ര ട്രഷറർ എം.കെ അബ്ദുൽ റസാഖ്, ഏരിയ വൈസ് പ്രസിഡന്റ് എൻ.കെ ഖാലിദ് ഹാജി, കേന്ദ്ര വൈസ് പ്രസിഡണ്ട് അജ്മൽ വേങ്ങര, അബ്ബാസിയ ഏരിയ പ്രസിഡന്റ്സിദ്ദിഖ് കുഴിപ്പുറം ആശംസകളർപ്പിച്ച് സംസാരിച്ചു. ഏരിയ സെക്രട്ടറി സുഹൈൽ ബല്ല സ്വാഗതവും ഏരിയ ട്രഷർ ഗഫൂർ മുക്കാട്ടിന്റെ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് കെഎംസിസി ഫർവാനിയ ഏരിയ കമ്മറ്റി പ്രചാരണസമ്മേളനവും സി.എച്ച് അനുസ്മരണവും സംഘടിപ്പിച്ചു
06:47 PM Oct 06, 2017 | Deepika.com