കുവൈത്ത് സിറ്റി: കലാലയം സാംസ്കാരിക വേദി കുവൈത്ത് സിറ്റി സെൻട്രൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് കലാമത്സര പരിപാടിയിലേക്കുള്ള ഓഡീഷൻ ഒക്ടോബർ ആറിന് കുവൈത്ത് സിറ്റി സെൻട്രലിലെ രണ്ടു കേന്ദ്രങ്ങളിൽ നടക്കും.
ഹവല്ലി , മിർഖാബ് സെക്ടർ ഓഡിഷൻ മാലിയ രിസാല ഭവനിലും സാൽമിയ സെക്ടർ ഓഡിഷൻ സാൽമിയ വിസ്ഡം സെന്ററിലും വച്ചു നടക്കും. വിദ്യാർത്ഥികൾക്കും 30 വയസ് കവിയാത്ത യുവാക്കൾക്കും പങ്കെടുക്കാവുന്നതാണ്. മാപ്പിളപ്പാട്ട്, അറബി, ഉറുദു ഗാനം, പ്രസംഗം, കവിത, ജലഛായം, പെൻസിൽ ഡ്രോയിംഗ് തുടങ്ങിയ മത്സര ഇനങ്ങളിലാണ് ഓഡീഷൻ നടക്കുന്നത്. തെരഞ്ഞെടുക്കുന്നവർക്ക് ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന സാഹിത്യോത്സവുകളിൽ പങ്കെടുക്കൻ അവസരം ലഭിക്കും. വിവരങ്ങൾക്ക് 55024757, 95583993 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്ത് സിറ്റി സെൻട്രൽ സാഹിത്യോത്സവ് ഓഡീഷൻ രണ്ടു കേന്ദ്രങ്ങളിൽ
06:46 PM Oct 06, 2017 | Deepika.com