ന്യുയോർക്ക്: ന്യുയോർക്ക് സ്റ്റേറ്റ് ടാക്സ് ഡിപ്പാർട്ട്മെന്റിൽ സൂപ്പർവൈസറായിരുന്ന ചാക്കോ ചാണ്ടി (60) നിര്യാതനായി. വില്ലിസ്റ്റണ്‍ പാർക്കിലായിരുന്നു താമസം. ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ചാക്കോ ചാണ്ടി ആലപ്പുഴ നെറോത്ത് കുടുംബാംഗമാണ്. ഭാര്യ പുഷ്പ ചാക്കോ ന്യുയോർക്ക് സ്റ്റേറ്റ് ഇൻഷുറൻസ് ഫണ്ട് സൂപ്പർവൈസറും കടവൂർ ഇല്ലിപ്പറന്പിൽ കുടുംബാംഗവുമാണ്. മക്കൾ: ക്രിസ്റ്റിന, ക്രിസ്റ്റഫർ (വിദ്യാർഥികൾ)
പൊതുദർശനം: ഒക്ടോ. 6 വെള്ളി 5 മുതൽ 9 വരെ പാർക്ക് ഫ്യുണറൽ ഹോം, 2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാർക്ക്ന്യു യോർക്ക്11040
സംസ്കാര ശുശ്രൂഷ: ഒക്ടോ. 7 ശനിയാഴ്ച 11ന് സെന്റ് എയ്ഡൻസ്ചർച്ച്, 505 വില്ലിസ് അവന്യു, വില്ലിസ്റ്റൻ പാർക്ക്, ന്യു യോർക്ക്11596.
തുടർന്ന് സംസ്കാരം ഹോളി റുഡ് സെമിത്തേരിയിൽ 111 ഓൾഡ് കണ്ട്രി റോഡ്, വെസ്റ്റ്ബറി, ന്യു യോർക്ക് 11590
ചാക്കോ ചാണ്ടി നിര്യാതനായി
06:44 PM Oct 06, 2017 | Deepika.com