ഫോ​മ ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​ൻ റീ​ജ​ണ​ൽ കി​ക്ക് ഓ​ഫ് ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ

06:40 PM Oct 06, 2017 | Deepika.com
ഫി​ല​ഡ​ൽ​ഫി​യ: 2018 ജൂ​ണ്‍ 21മു​ത​ൽ 24 വ​രെ ഷി​ക്കാ​ഗോ​യി​ൽ അ​ര​ങ്ങേ​റു​ന്ന ഫോ​മാ ഫാ​മി​ലി ക​ണ്‍​വ​ൻ​ഷ​ന്‍റെ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണ​ൽ കി​ക്ക് ഓ​ഫ് ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ ന​ട​ക്കു​ന്നു. ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 22 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4നു ​ന​ട​ത്ത​പ്പെ​ടു​ന്ന കി​ക്ക് ഓ​ഫ് ച​ട​ങ്ങി​ൽ ഫോ​മ​യു​ടെ സാ​ര​ഥി​ക​ളും സ്ഥാ​പ​ക​നേ​താ​ക്ക​ളും ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ മ​ധ്യ അ​റ്റ്ലാ​ന്‍റി​ക് പ്ര​ദേ​ശ​ത്ത് നി​ന്ന് കെഎ​ൻ​ജെ, കെഎ​സ്എ​ൻ​ജെ, സൗ​ത്ത് ജേ​ഴ്സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, മാ​പ്പ്, ക​ല, ഡെ​ൽ​മ എ​ന്നീ ആ​റു പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളാ​ണ് ഫോ​മ​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ന്യൂ​ജേ​ഴ്സി, പെ​ൻ​സി​ൽ​വാ​നി​യ, ഡെ​ല​വേ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണി​ൽ നി​ന്ന് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഫോ​മാ ഫാ​മി​ലി ക​ണ്‍​വ​ൻ​ഷ​ൻ 2018ൽ ​പ​ങ്കെ​ടു​ക്കു​വാ​ൻ ത​യ്യാ​റെ​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 30നു ​അ​വ​സാ​നി​ക്കു​ന്ന പ്ര​ത്യേ​ക ഏ​ർ​ളി ബോ​ർ​ഡ് ഫാ​മി​ലി പാ​ക്കേ​ജ് ഓ​ഫ​റി​ൽ 999 ഡോ​ള​റി​ന് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​വാ​ൻ സാ​ധി​ക്കു​ന്ന സു​വ​ർ​ണാ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​പ്പോ​ൾ ഫോ​മ​യു​ടെ പ്ര​വ​ത്ത​ക​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും.

ക​ണ്‍​വ​ൻ​ഷ​ന് കി​ക്ക് ഓ​ഫി​നൊ​ടൊ​പ്പം അ​ന്നേ​ദി​വ​സം കേ​ര​ള​പ്പി​റ​വി​യു​ടെ 61-ാംവാ​ർ​ഷി​കം ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണ​ൽ കേ​ര​ള ഡേ ​ആ​യി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഗീ​ത​വും നൃ​ത്ത​വും ഹാ​സ്യ​വു​മൊ​ക്കെ​യാ​യി ആ​ക​ർ​ഷ​ക​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു. പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യ കി​ക്ക് ഓ​ഫ് കേ​ര​ള ഡേ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക ഡി​ന്ന​റും ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: മ​നോ​ജ് തോ​മ​സ്