മസ്കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കോതമംഗലത്തു കബറടങ്ങയിരിക്കുന്ന പരി. എൽദോ മോർ ബസോലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ ആറ് വെള്ളിയാഴ്ച ആചരിക്കും. ചാപ്പലിൽ രാവിലെ 7.30 മുതൽ പ്രഭാത പ്രാർത്ഥന, തുടന്ന് വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന, മധ്യസ്ഥപ്രാർത്ഥന, ധൂപപ്രാർത്ഥന, നേർച്ച വിളന്പ് എന്നിവ ഉണ്ടായിരിക്കും.
ശുശ്രുഷകൾക്ക് ഇടവക മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുമെന്ന് വികാരി ഫാ. ബേസിൽ വറുഗീസ് പതിയാരത്തുപറന്പിൽ പത്രക്കുറിപ്പിൽ അറിയിച്ചു. സെക്രട്ടറി പി.വി. എൽദോ, ട്രസ്റ്റി ജിബിൻ പീറ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിപാടികളുടെ വിജയത്തിനായി കമ്മറ്റി പ്രവർത്തിച്ചുവരുന്നു.
റിപ്പോർട്ട്: സേവ്യർ കാവാലം
മസ്കറ്റിൽ എൽദോ ബാവായുടെ ഓർമ്മപ്പെരുന്നാൾ വെള്ളിയാഴ്ച
11:14 PM Oct 04, 2017 | Deepika.com