ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലെയും ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (ഐഎപിസി) നാലാമത് അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രൻസിന് ഫിലഡൽഫിയായിൽð ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 6 മുതð 9 വരെ ഫിലഡൽഫിയായിലെ റാഡിസണ്‍ ഹോട്ടൽð കണ്വൻഷൻ സെന്ററിൽ നടക്കുന്നó മീഡിയ കോണ്‍ഫ്രൻസിന്റെ മുഖ്യാതിഥി കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ന്യൂയോർക്കിലെത്തി.
ജോണ്‍. എഫ്. കെóഡി എയർപ്പോർട്ടിലെത്തിയ സ്പീക്കറെ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് സ്ഥാപക ചെയർമാൻ ജിൻസ്മോൻ സഖറിയ, ട്രഷറർ ബിജു ചാക്കോ, ജോയിന്റ് ട്രഷറർ സജി തോമസ്, മറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് എയർപോർട്ടിൽð സ്വീകരിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്നó ഐഎപിസിയുടെ നാലാമത് കോണ്ഫ്രൻസിൽð പങ്കെടുക്കുന്നതിനായി കേരളത്തിൽð നിന്ന് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രശസ്ത മാധ്യമ പ്രവർത്തകരുടെയും ബിസിനസ് പ്രമുഖരുടെയും വൻനിര ó അടുത്ത ദിവസങ്ങളിൽð ന്യൂയോർക്കിലും ഫിലഡൽഫിയായിലുമായി എത്തിച്ചേരും.
ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബിന്റെ ഒന്നാമത് മീഡിയ കോണ്‍ഫ്രൻസ് 2014ൽð ന്യൂജേഴ്സിയിലും രണ്ടാമത് കോണ്‍ഫ്രൻസ് 2015ൽð ന്യൂയോർക്കിലും മൂന്നാമത്തെത് 2016ൽ കണക്ടിക്കട്ടിലും വച്ചു നടത്തപ്പെട്ടു. നാലാമത് കോണ്‍ഫ്രൻസ് ഈ ആഴ്ച ഫിലഡഫിയായിൽð വച്ച് പ്രൗഢഗംഭീരമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഐഎപിസി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ പ്രസ്താവിച്ചു.
കോണ്‍ഫ്രൻസ് 6-ന് വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് 9 തിങ്കളാഴ്ച രാവിലെ സമാപിക്കുന്നതാണ്. അമേരിക്കയിലും കാനഡയിലുമായുള്ള ഐഎപിസിയുടെ പത്ത് ചാപ്റ്ററുകളിൽ നിന്നും നൂറു കണക്കിന് അംഗങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളിðനിന്നും എത്തുന്നó മുപ്പതോളം മാധ്യമ, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്നó കോണ്‍ഫ്രൻസിന്റെ ഉദ്ഘാടന സമ്മേളനം 7 ശനിയാഴ്ച രാവിലെ 9.30നും സമാപന ഗാലാ സമ്മേളനം 8 ഞായർ വൈകിട്ട് 6.30 മുതൽð 10.30 വരെയും ഫിലഡൽഫിയ ഓൾഡ് ലിങ്കണ് ഹൈവേയിലുള്ള റാഡിസണ്‍ ഹോട്ടലിð നടക്കുന്നതാണ്.
.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :+1 (516)776-7061, +1 (516)455-8596.
നാലാമത് മീഡിയ കോണ്‍ഫ്രൻസിന്റെ മുഖ്യാതിഥിയായി നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ ന്യൂയോർക്കിലെത്തി
10:56 PM Oct 04, 2017 | Deepika.com