ന്യൂയോർക്ക്: ന്യുയോർക്കിൽ നടക്കുന്ന പത്താം ലാനാ ദേശീയ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രസിദ്ധ സാഹിത്യകാരനും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ്, മലയാളം നോവലിസ്റ്റും, ചെറുകഥാ കൃത്തുമായ പി. വത്സല എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് ലാനാ പ്രസിഡന്റ് ജോസ് ഒച്ചാലിൽ, സെക്രട്ടറി ജെ. മാത്യൂസ് എന്നിവർ അറിയിച്ചു.
ലാനാ സമ്മേളനത്തിന് കാത്തിരിക്കുന്ന അമേരിക്കയിലെ സർഗാത്മക പ്രതിഭകൾക്കിടയിലേക്ക് മലയാള മണ്ണിൽ നിന്നും മലയാള ഭാഷയുടെ കരുത്തുമായി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയെടുത്ത പി. എഫ്. മാത്യൂസ്, പി.വത്സല എന്നിവർ കടന്നു വരുന്പോൾ സമ്മേളനത്തിന് പതിവിൽ കവിഞ്ഞ ആവേശം കൈവരുമെന്ന് അവകാശപ്പെട്ടു.
രണ്ടു നാളുകൾക്കുശേഷം ഒക്ടോബർ 6 ന് ന്യൂയോർക്കിൽ ആരംഭിക്കുന്ന ലാനാ സമ്മേളനം ചരിത്ര താളുകളിൽ പുതിയൊരു അധ്യായം കൂടി എഴുതി ചേർക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ് സംഘാടകർ, സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും സംഘാടകർ അറിയിച്ചു.
റിപ്പോർട്ട്: പി.പി.ചെറിയാൻ
ലാനാ ദേശീയ സമ്മേളനം: പി. വത്സല, പി.എഫ്. മാത്യൂസ് മുഖ്യാതിഥികൾ
10:55 PM Oct 04, 2017 | Deepika.com