സാന്റ ക്ലാര, കലിഫോർണിയ: നായർ സർവീസ് സൊസൈറ്റി ഓഫ് കലിഫോർണിയയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംഘടനയുടെ ഏറ്റവും സജീവമായ 35 പ്രതിനിധികൾ ഉൾപ്പെട്ട പ്രതിനിധി സഭ സമ്മേളനം ഏകകണ്ഠമായാണ് പുതിയ ഭാരവാഹികളെ അംഗീകരിച്ചത്.
പ്രസിഡന്റായി മുൻ ട്രഷറർ സ്മിത നായർ ചുമതലയേറ്റു. ജയ പ്രദീപ് ആണ് സെക്രട്ടറി. സജീവ് പിള്ള ട്രഷറർ, സുരേഷ് ചന്ദ്രൻ വൈസ് പ്രസിഡന്റ്, ജിഷ്ണു തന്പി ജോയിന്റ് സെക്രട്ടറി, കവിത കൃഷ്ണൻ ജോയിന്റ് ട്രഷറർ എന്നിവരാണ് മറ്റു പുതിയ ഭാരവാഹികൾ. കൂടാതെ മധു മുകുന്ദൻ, അരവിന്ദ് നായർ എന്നിവർ പുതിയ ബോർഡ് അംഗങ്ങളാണ്. സംഘടനയുടെ സ്ഥാപകനും സ്ഥാനമൊഴിയുന്ന പ്രസിഡന്റുമായ രാജേഷ് നായർ മുൻ പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിക്കും.
എൻഎസ്എസ് കലിഫോർണിയ കഴിഞ്ഞയാഴ്ച വിജയദശമി വിദ്യാരംഭദിവസം സാന്റാ ക്ലാരയിലും ഫ്രീമോണ്ടിലും ആരംഭിച്ച മലയാളം ക്ലാസ്സുകൾ വിജയകരമായി പുരോഗമിക്കുന്നു. ഈ ക്ലാസ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഇനിയും ചേരാവുന്നതാണ്. എല്ലാവർക്കും ക്ലാസുകളിൽ പ്രവേശനം അനുവദിക്കും.
ഒക്ടോബർ 14 ന് അംഗങ്ങൾക്ക് മാത്രമായുള്ള ഒരു പിക്നിക് മിൽപിറ്റസ് എഡ് ലെവിൻ പാർക്കിൽ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾ ം ംംം.ിമശൃെ.ീൃഴ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
എൻഎസ്എസ് കലിഫോർണിയയ്ക്ക് പുതിയ നേതൃത്വം
10:54 PM Oct 04, 2017 | Deepika.com