ലാസ് വെഗാസ്: അമേരിക്കൻ ചരിത്രത്തിലെ അതിദാരുണമായ വെടിവെയ്പു സംഭവത്തിൽ അനിശോചനം രേഖപ്പെടുത്തികൊണ്ട് പരുക്കേറ്റവരെയും, കൊല്ലപ്പെട്ടവരുടെ ബന്ധുമിത്രാധികളെയും, വെഗാസിൽ കുടുങ്ങിപോയവരെയും സഹായിക്കുവാൻ കേരള അസോസിയേഷൻ ഓഫ് ലാസ് വേഗസും പങ്കുചേരുന്നു.
പത്ത് അംഗങ്ങൾ അടങ്ങുന്ന ഓരോ ഗ്രൂപ്പായി തരം തിരിച്ചുള്ള രക്തദാന ക്യാന്പിനു നേതൃത്വം കൊടുക്കുന്നത് വൈസ് പ്രസിഡന്റ് ബിനു ആന്റണി, ജോയിന്റ് സെക്രട്ടറി ഷീബ കുരീക്കാട്ടിൽ, ജിനി ഗിരീഷ് എന്നീ കമ്മിറ്റിയംഗങ്ങളടങ്ങുന്ന ടീം ആയിരിക്കും. ഒക്ടോബർ പത്ത് ഞായറാഴ്ച്ച വരെയായിരിക്കും അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈ രക്തദാന ക്യാന്പ് ക്രമീകരിച്ചിരിക്കുന്നത്.
അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷണവും, വെള്ളവും അംഗങ്ങളുടെ വീട്ടിലെത്തി നേരിട്ട് ശേഖരിക്കുന്നതയിരിക്കും. സീൽ ചെയ്ത ആഹാരസാധനങ്ങളും വാട്ടർ ബോട്ടിലുകളും മാത്രമേ പരിഗണിക്കുകയുള്ളൂ. ഫുഡ് ഡ്രൈവ് കമ്മറ്റിയംഗങ്ങളായി പി.ആർഒ രോഷ്നി ജോബ്, ട്രഷറർ ത്രേസ്യാമ്മ ബാബു, കോർഡിനേറ്റർ ബിജു കല്ലുപുരക്കലിനെയും തെരഞ്ഞെടുത്തു. ഒക്ടോബർ ആറിനു വെള്ളിയഴ്ച്ചക്ക് മുൻപായി ഭക്ഷണവിതരണ കമ്മറ്റിയുമായി ബന്ധപ്പെടണ്ടാതാണ്.
വെഗാസ് കാണുവാനെത്തിയ അനേകം മലയാളികൾ ഈ സംഭവത്തോടനുബന്ധിച്ച് ഇതുവരെ മടക്കയാത്ര ശരിയാവാതെ വലയുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ി ന്ധകലവേഗാസ്.ഓർഗ്ന്ധ എന്ന വെബ്സൈറ്റിൽ നിന്നും കമ്മറ്റിയംഗങ്ങളുമായി ബന്ധപ്പെട്ടാൽ ആവശ്യമായ സഹായസഹകരണങ്ങൾ ക്രമീകരിക്കുന്നതായിരിക്കും.
കൂടുതൽ! വിവരങ്ങൾക്ക്:
സെക്രട്ടറി ജോണ് ചെറിയാൻ 702 238 5868
പ്രസിഡന്റ് പന്തളം ബിജു തോമസ് 725 222 4777
റിപ്പോർട്ട്: പന്തളം ബിജു തോമസ്
ലാസ് വെഗാസിൽ രക്തദാന ക്യാന്പും ഭക്ഷണവിതരണവും
10:48 PM Oct 04, 2017 | Deepika.com