ജിദ്ദ : ബംഗ്ലാദേശിൽ കഴിയുന്ന രോഹിംഗ്യൻ അഭയാർത്ഥികൾക്ക് നൽകാനായി ജിദ്ദ ഇസ്ലാമിക് ദ അവ കൗണ്‍സിൽ (ഐഡിസി) നടത്തിയ വസ്ത്ര ശേഖരണാഹ്വാനം ജിദ്ദ സമൂഹം ഏറ്റെടുത്തു. ഐഡിസി ആസ്ഥാനമായ ഷറഫിയ ധർമ്മപുരി കേന്ദ്രീകരിച്ച് നടത്തിയ വസ്ത്ര ശേഖരണ യജ്ഞം സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവരുടെ പിന്തുണ കൊണ്ട് വൻ വിജയമായി മാറുകയായിരുന്നു.
ഫേസ്ബുക്ക് വഴിയും വാട്സപ്പ് വഴിയും നടത്തിയ രണ്ടാഴ്ചക്കാലത്തെ കാന്പയിൻ വഴി നാലരടണ്‍ വസ്ത്രങ്ങളാണ് ധർമ്മപുരിയിലെത്തിയത്. ആളുകൾ വസ്ത്രങ്ങൾ ധർമ്മപുരിയിൽ എത്തിച്ചതിനുപുറമേ ജിദ്ദയുടെ വിവിധ ഏരിയകളിൽ നിന്നും ഫോണിൽ ബന്ധപ്പെടുന്നതിനുസരിച്ചു ഐഡിസി പ്രവർത്തകർ നേരിട്ട് ചെന്നാണു ഭൂരിപക്ഷം വസ്ത്രങ്ങളും ശേഖരിച്ചത്.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ
രോഹിംഗ്യർക്കായി നടത്തിയ വസ്ത്ര ശേഖരണാഹ്വാനം ജിദ്ദ സമൂഹം ഏറ്റെടുത്തു
10:52 PM Oct 03, 2017 | Deepika.com