അബുദാബി: കേരളത്തിൽ ജനകീയ പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന എഫ്സി കേരളയുടെ സഹകരണത്തോടെ കേരള സോഷ്യൽ സെന്ററിൽ ഫുട്ബോൾ വർക്ക് ഷോപ്പ് നടന്നു. എഫ് സി കേരളയുടെ ഭാരവാഹികൾക്കു പുറമെ സെന്റർ പ്രസിഡന്റ് പദ്മനാഭൻ, സെക്രട്ടറി മനോജ്, സ്പോർട്സ് സെക്രട്ടറി ഗഫൂർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ എഫ് സി കേരള ഫുട്ബോൾ ക്ലബിനെ ക്കുറിച്ചും അതിൽ അംഗത്വം എടുക്കുവാനുള്ള നടപടികളെക്കുറിച്ചും ക്ലബ് ഭാരവാഹികൾ വിശദീകരിച്ചു. നിരവധി ഫുട്ബോൾ പ്രേമികൾ യോഗത്തിലും വർക്ക്ഷോപ്പിലും പങ്കെടുക്കാൻ എത്തിയിരുന്നു.
തുടർന്ന് കൊച്ചിയിലും ഇന്ത്യയിലെ മറ്റു വിവിധ നഗരങ്ങളിലുമായി നടക്കാൻ പോകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് മത്സരത്തിന് മുന്നോടിയായി കേരളത്തിൽ നടക്കുന്ന വണ്‍ മില്യണ്‍ ഗോൾ കാന്പയിൻ സെന്റെറിൽ ആവേശപൂർവ്വം സംഘടിപ്പിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഡ്വക്കേറ്റ് എ.എ റഹിം ആദ്യഗോളടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ് പി പദ്മനാഭൻ, സെന്റർ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സെന്റർ അംഗങ്ങൾ, മറ്റ് ഫുട്ബോൾ പ്രേമികൾ തുടങ്ങിയവർ ഗോളുകൾ അടിച്ചു. നിരവധി കുട്ടികളും ആവേശപൂർവം കാന്പയിനിൽ പങ്കെടുത്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കേരള സോഷ്യൽ സെന്ററിൽ ഫുട്ബോൾ കാന്പയിൻ
11:13 PM Oct 02, 2017 | Deepika.com