ദുബായ്: മലങ്കര കാത്തോലിക്ക് യൂത്ത് മൂവ്മെൻറ് (എംസിവൈഎം ) ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളി അങ്കണത്തിൽ സംഘടിപ്പിച്ച ’ചിലങ്ക 2017’ കലോത്സവത്തിൽ ദേരാ യൂണിറ്റ് വിജയികളായി.
വിവിധ മത്സരങ്ങളിലായി 9 യൂണിറ്റുകൾ പങ്കെടുത്ത കലോത്സവത്തിൽ കരാമ യൂണിറ്റ് രണ്ടാസ്ഥാനവും അൽ ഖൂസ് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥാമാക്കി. വികാരി ഫാ. മാത്യു കണ്ടത്തിൽ, എംസിവൈ എം പ്രസിഡന്റ് സാംജി എബ്രഹാം, സെക്രട്ടറി റോബിൻ റോയ്, റെജി കോശി എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ഫാ. മാത്യു കണ്ടത്തിൽ ട്രോഫികൾ വിതരണം ചെയ്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ചിലങ്ക കലോത്സവത്തിൽ ദേരാ യൂണിറ്റ് വിജയികളായി
11:10 PM Oct 02, 2017 | Deepika.com