കുവെത്ത്: ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ഓഫ് കുവൈത്ത് , ടാസ്ക് 17 അംത് വാർഷികാവും ഓണാഘോഷവും ആഘോഷിച്ചു. ടാസ്ക് പ്രസിഡന്റ്സി. അച്ചന്കുട്ടി അഞ്ചലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനസമ്മേളനം സാമൂഹ്യ പ്രവർത്തകൻ തോമസ് മാത്യു കടവിൽ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
മഹാബലി ചക്രവർത്തി മലയാളികളുടെ ഗൃഹാതുരത്ത്വം നിറഞ്ഞ സ്വാകാര്യ അഹങ്കാരമാണ്. മനുഷ്യരെ എല്ലാം ഒന്നുപോലെ കാണാൻ കഴിയുന്ന മഹത്തായ കാഴ്ചപ്പാടാണ് മലയാളി ലോകത്തിനു മുന്നിൽ പ്രധാനം ചെയ്യുന്നത്. മറ്റുള്ള സംസ്കാരത്ത ബാഹുമാനിക്കാനും ഇടചേർന്നു പോകാനുമുള്ള മലയാളിയുടെ സിദ്ധിയാണ് പ്രവാഹാസലോകത്ത് മലയാളിയെ മറ്റുള്ളവർക്ക് സ്വീകാര്യരാകുന്നതെന്നു തോമസ് മാത്യു കടവിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ടാസ്ക് രക്ഷാധികാരി മത്തായി കോശി, ജീമോൻ നന്ദിലത്ത്, ബൈജു, എന്നിവർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ച യോഗത്തിനു മാമ്മൻ മാത്യു സ്വാഗതവും സെക്രട്ടറി ജോണ്സണ് കൃതജ്ഞതയും രേഖപ്പെടുത്തി. ടാസ്ക് അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരയും നൃത്തനൃത്യങ്ങളും ഗാനമേളയും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ഓഫ് കുവൈത്ത്(ടാസ്ക്) ഓണം ആഘോഷിച്ചു
11:02 PM Oct 02, 2017 | Deepika.com