മനാമ: ഫാഷിസത്തെ പ്രതിരോധിക്കാൻ ജനാധിപത്യ മാർഗങ്ങളിലൂടെ മാത്രമേ സാധിക്കൂവെന്നും അതിനനുയോജ്യമായ ഒരു ഭരണ ഘടനയാണ് ഇന്ത്യക്കുള്ളതെന്നും കെ.എം.ഷാജി എംഎൽഎ ബഹ്റൈനിൽ പ്രസ്താവിച്ചു. ഹമദ് ടൗണ്‍ ഏരിയാ കഐംസിസി സംഘടിപ്പിച്ച മാനവീയം2017ൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെവിടെയും തുല്യതയില്ലാത്ത ഒരു ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. അത് ഭരിക്കുന്നവർക്ക് വേണ്ടിയല്ല, മറിച്ച് ഭരണീയർക്കുള്ളതാണ് . അത് ഉപയോഗപ്പെടുത്തി ഒരുമിച്ച് നിന്നാൽ ഫാഷിസത്തെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാനാവും. അതല്ലാതെ ചോരക്കളിയിലൂടെ ഫാഷിസത്തെ ചെറുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ ഹമദ്ടൗണ്‍ കാനൂ മജ് ലിസ് ഓഡിറ്റോറയത്തിൽ നടന്ന പരിപാടി കഐംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ പരപ്പൻ പോയിൽ അധ്യക്ഷത വഹിച്ചു. മൻസൂർ ബാഖവി പ്രാർത്ഥന നടത്തി. സാദിഖ് മൗലവി കോക്കൂർ ഖിറാഅത്ത് നടത്തി. കാവനൂർ മുഹമ്മദ് മുസ്ലിയാർ, ഗഫൂർ ഉണ്ണികുളം, ഷംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അബ്ബാസ് വയനാട് സ്വാഗതവും ഇല്യാസ് മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.
ജനാധിപത്യത്തിലൂടെ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാൻ കഴിയൂ: കെ.എം. ഷാജി
11:01 PM Oct 02, 2017 | Deepika.com