മാർ മാത്യു മൂലക്കാട്ടിന് ന്യൂയോർക്ക് ക്നാനായ ഫൊറോനാപള്ളിയിൽ സ്വീകരണം

11:11 PM Sep 26, 2017 | Deepika.com
ന്യൂയോർക്ക്: റോക് ലാൻഡിൽ പുതിയ ക്നാനായ പള്ളിയുടെ കൂദാശ കർമം നിർവഹിക്കാനെത്തിയ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന് ന്യൂയോർക്കിലെ സെന്‍റ് സ്റ്റീഫൻ ക്നാനായ പള്ളിയിൽ സ്വീകരണം നൽകി.

വികാരി ഫാ. ജോസ് തറക്കൽ, ജോസ് കോരകുടിലിൽ, പാരിഷ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആർച്ച്ബിഷപ്പിന് സ്വീകരിച്ചു. തുടർന്നു നടന്ന വിശുദ്ധ കുർബാനക്ക് കാർമികത്വം വഹിച്ച് വചനസന്ദേശം നൽകി. പള്ളിയോടു ചേർന്ന് പണിയുന്ന മതബോധന ക്ലാസ് റൂമുകളുടെയും റെക്ടറിയുടെ നിർമാണത്തിനുവേണ്ടിയുള്ള സംഭാവനകൾ ഇടവകക്കാരിൽനിന്നു സ്വീകരിക്കുകയും ചെയ്തു.

തുടർന്ന് ഇടവകയിലെ സണ്‍ഡേ സ്കൂൾ കുട്ടികളുമായും യുവജനങ്ങളുമായും നേരിട്ട് ആശയ വിനിമയം നടത്തിയ അദ്ദേഹം സഭാ പാരന്പര്യത്തിലും ക്നാനായ തനിമയിലും വളരേണ്ടതിന്‍റെ ആവശ്യകത എടുത്തുപറഞ്ഞു.

റിപ്പോർട്ട്: സാബു തോമസ്