മക്ക നവോദയ നവാരിയ യൂണിറ്റ് കണ്‍വൻഷൻ

10:52 PM Sep 26, 2017 | Deepika.com
ജിദ്ദ: ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന നവാരിയ യൂണിറ്റ് കണ്‍വൻഷൻ സംഘടിപ്പിച്ചു. നവാരിയ ഫുട്ബോൾ ഗ്രൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന കണ്‍വൻഷൻ മക്ക ഏരിയ സെക്രട്ടറി അൻവർ ഖാലിദ് എറണാകുളം ഉദ്ഘാടനം ചെയ്തു. ഫ്രാൻസീസ് ചവറ അധ്യക്ഷത വഹിച്ചു. ബുഷാർ ചെങ്ങമനാട് രക്തസാക്ഷി പ്രമേയവും ഫൈസി വാവാട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മൊയ്തീൻകോയ പുതിയങ്ങാടി സംഘടനാ റിപ്പോർട്ടും ഹസൻ കണ്ണൂർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട്, കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് കോട്ടയ്ക്കൽ, ട്രഷറർ ബഷീർ നിലന്പൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുട്ടി പട്ടാന്പി, സൈതലവി പട്ടാന്പി, മുസ്തഫ മന്പാട്, അസീസ് വേങ്ങര, ഷബീർ നാണത്ത്, നൗഫൽ മലപ്പുറം, റഷീദ് പട്ടാന്പി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ