ഇ.കെ.നായനാർ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്‍റ്: ഫൈറ്റേഴ്സ് ഇലവൻ കിരീടം ചൂടി

03:42 PM Sep 24, 2017 | Deepika.com
അബുദാബി: കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച മൂന്നാമത് ഇ.കെ.നായനാർ മെമ്മോറിയൽ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരത്തിൽ കരീബിയൻസിനെ പരാജയപ്പെടുത്തി ഫൈറ്റെർസ് ഇലവൻ കിരീടം ചൂടി. കെ.എസ്.സി പ്രസിഡന്‍റ് പി.പദ്മനാഭൻ, ജനറൽ സെക്രട്ടറി ടി.കെ.മനോജ്, ട്രഷറർ നൗഷാദ് കോട്ടക്കൽ, സ്പോർട്സ് സെക്രട്ടറി ഗഫൂർ, അസി. സ്പോർട്സ് സെക്രട്ടറി മുഹമ്മദ് ബഷീർ, ലൈബ്രേറിയൻ ഫൈസൽ ബാവ എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള