ന്യൂയോർക്ക്: ഒക്ടോബർ 6, 7, 8 തീയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ത്രിദിന ദേശീയ സമ്മേളനത്തിൽ ന്യൂയോർക്കിൽ നിന്നും പങ്കെടുക്കുന്ന അംഗങ്ങളുടെ രജിസ്ട്രേഷൻ കിക്ക് ഓഫ് സെപ്റ്റംബർ 9 ന് ന്യൂയോർക്ക് കേരള സെന്ററിൽ നടന്നു. ലാനാ കണ്‍വൻഷന്റെ മുന്നോടിയായി സംഘടിപ്പിച്ച ഭാഷാ സ്നേഹികളുടേയും സാഹിത്യകാരന്മാരുടേയും സംയുക്ത യോഗത്തിൽ കണ്വൻഷൻ കമ്മിറ്റി ചെയർമാൻ മനോഹർ തോമസ് അധ്യക്ഷത വഹിച്ചു.
സമ്മേളനം വൻ വിജയമാക്കുന്നതിന് എല്ലാവരുടേയും സഹകരണം ചെയർമാൻ അഭ്യർത്ഥിച്ചു. തുടർന്ന് നിർമ്മല ജോസഫ്, സന്തോഷ് പാലാ, പി. ടി. പൗലോസ് എന്നിവരിൽ നിന്നും രജിസ്ട്രേഷൻ ചെക്ക് മനോഹർ തോമസ് ഏറ്റുവാങ്ങി. ലാന സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കണ്‍വീനർ സന്തോഷ് പാലാ പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ഡോ. നന്ദകുമാർ ചാണയിൽ, റെസപ്ഷൻ കമ്മിറ്റി ചെയർമാൻ പ്രിൻസ് മർക്കോസ് കണ്‍വീനർമാരായ ബാബു പാറക്കൽ, രാജു തോമസ്, സാംസി കൊടുമണ്‍ (സ്റ്റിയറിംഗ് കമ്മിറ്റി കണ്‍വീനർ) എന്നിവർ വിശദീകരിച്ചു. ഡോ. എ.കെ.ബി.പിള്ള, രാജു മൈലപ്ര, രാജു തോമസ്, കെ. കെ. ജോണ്സണ്, ഡോ. എൻ. പി. ഷീല തുടങ്ങിയവർ സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവിധ പിന്തുണയും സഹായസഹകരണവും വാഗ്ദാനം ചെയ്തു. ലാനാ ജനറൽ സെക്രട്ടറി ജെ. മാത്യൂസ് സമ്മേളനത്തിന്റെ പൊതു നയങ്ങളും പരിപാടികളും വിശദീകരിച്ചു. ഡിന്നറിനുശേഷം യോഗം പര്യവസാനിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ലാനാ ന്യൂയോർക്ക് രജിസ്ട്രേഷൻ കിക്ക് ഓഫ് വൻ വിജയം
09:46 PM Sep 22, 2017 | Deepika.com