ഫിലഡൽഫിയ: ഈ വർഷത്തെ ഹാറ്റ്ബോറോ കണ്വൻഷൻ ഒക്ടോബർ 6 വെള്ളിയാഴ്ച മുതൽ 8 ഞായറാഴ്ച വരെ 3155 ഡേവിസ് വിൽ റോഡ്, ഹാറ്റ് ബോറോ(3155 Davisville Road, Hatboro, PA 19040) ഉള്ള സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയൽ വച്ചു നടത്തപ്പെടുന്നതാണ്. ഈ സുവിശേഷ യോഗത്തിൽ പ്രശസ്ത ക്രിസ്തീയ പ്രഭാഷകനും, ഹൃദ്രോഗ വിദഗ്ധനുമായ ഡോ. വിനോ ജോണ് ദാനിയേൽ വചനപ്രഘോഷണം നടത്തും.
വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6:30 നു ഗാനശുശ്രുഷയോടു കൂടി യോഗം ആരംഭിക്കും. ഞായറാഴ്ച രാവിലെ 10.15നുള്ള വിശുദ്ധ ആരാധനയ്ക്കു ശേഷം കണ്വൻഷൻ അവസാനിക്കും. ഫിലഡൽഫിയയിലെ എല്ലാ വിശ്വാസികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക പട്ടക്കാരൻ റവ. വർക്കി തോമസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്.
റവ. വർക്കി തോമസ് 267 597 6535
സെക്രട്ടറിഅരുണ് ജേക്കബ് 516 582 4028
കണ്വൻഷൻ കോഓർഡിനേറ്റർ വർക്കി ജോണ് 267 312 6830
റിപ്പോർട്ട്: സുമോദ് നെല്ലിക്കാല
ഹാറ്റ്ബോറോ കണ്വൻഷൻ സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിൽ
09:41 PM Sep 22, 2017 | Deepika.com