ന്യൂയോർക്ക് : ന്യൂയോർക്ക് ഹാവർ സ്ട്രോയിൽ (റോക്ലാൻഡ് )പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുള്ള പുതിയ ഇടവക ദേവാലയത്തിൽ മാതാവിന്റെ തിരുന്നാൾ സെപ്.24 ഞായറാഴ്ച ആഘോഷിക്കുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ആരാധനയോടെ തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കുന്നു തുടർന്നു പിറവം പള്ളി വികാരി ഫാ. തോമസ് ആദോപ്പിള്ളി കാർമികത്വത്തിൽ കൊടിയേറ്റത്തിനുശേഷം ലദിഞ്ഞു നടക്കും. ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന അഭിവന്ദ്യ. മാർ ജോയി ആലപ്പാട്ട് പിതാവ്(സഹായ മെത്രാൻ ഷിക്കാഗോ രൂപത) അർപ്പിക്കും. ഫാ. എബ്രഹാം മുത്തോലത്ത്(വികാരി സേക്രട്ട് ഹാർട്ട് ചർച്ച് ഷിക്കാഗോ). തിരുന്നാൾ സന്ദേശം നൽകും. ശിങ്കാരി മേളത്തിന്റെ അകന്പടിയോടെ തിരുന്നാൾ പ്രദക്ഷിണം ആഘോഷമായി നടത്തപ്പെടും. തുടർന്ന് ഫാ. ജോസഫ് തറക്കൽ പരി. കുർബാന ആശിർവാദം നൽകും. തുടർന്ന് കലാസന്ധ്യ ഉണ്ടായിരിക്കും. പ്രഥമ തിരുന്നാൾ ഇടവക അംഗങ്ങൾ സംയുക്തമായി ഏറ്റു നടത്തുന്നു. പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിക്കു പുറമെ കൈക്കാര·ാരായ സിബി മണലേൽ, ഫിലിപ്പ് ചാമക്കാല, എബ്രഹാം പുലിയലകുന്നേൽ, റജി ഒഴുങ്ങാലിൽ എന്നിവർ നേതൃത്വം നൽകും. സ്നേഹവിരുന്നോടെ തിരുന്നാൾ സമാപിക്കും.
റോക്ലാൻഡ് ക്നാനായ ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുന്നാൾ ഞായറാഴ്ച
09:39 PM Sep 22, 2017 | Deepika.com