ഒഹായോ: കൊളംബസ് സീറോ മലബാർ മിഷന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ സെപ്റ്റംബർ 17നു ഭക്തിനിർഭരമായി കൊണ്ടാടി. ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് തിരുനാൾ കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് 40 പ്രസുദേന്തിമാരായിരുന്നു.
പരിശുദ്ധ കന്യാമറിയത്തിന്റേയും, ഭാരതത്തിൽ നിന്നുള്ള വിശുദ്ധരുടേയും തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും, ഉൗട്ടുനേർച്ചയിലും അനേകം പേർ പങ്കെടുത്തു. തുടർന്നു നടന്ന പൊതു സമ്മേളനത്തിൽ കുട്ടികളുടേയും, മുതിർന്നവരുടേയും കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മാർ ജോയി ആലപ്പാട്ട് ഈവർഷത്തെ വേദോപദേശ ക്ലാസുകളിലെ ഉന്നത ഉന്നത വിജയികൾക്കും, നൂറു ശതമാനം ഹാജരായവർക്കും, പിക്നിക്കിലെ വിജയികളായ പുലിക്കുട്ടികൾക്കും, കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വിജയികളായ ന്ധഅവഞ്ചേഴ്സ്’ ടീമിനും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഈവർഷത്തെ കൊളംബസ് നസ്രാണി അവാർഡ് നേടിയ ജിൽസണ്‍ ജോസിനെ വേദിയിൽ ആദരിച്ചു. ഹാർവി കൊടുങ്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മാർ ജോയി ആലപ്പാട്ട് പിതാവിനു സമർപ്പിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കൊളംബസിൽ തിരുനാൾ ഭക്തിനിർഭരമായി
09:42 PM Sep 21, 2017 | Deepika.com