ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ തൊട്ടടുത്തു കിടക്കുന്ന യോങ്കേഴ്സിലെ മലയാളികൾ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ടു ഒരിക്കൽക്കൂടി ഒരുമിച്ച് അണിനിരക്കുന്നു. സെപ്റ്റംബർ 23 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ യോങ്കേഴ്സിന്റെ ചരിത്രത്തിൽ ഇന്നെവരെ നടത്താത്ത ഏറ്റവും കേമമായ ഓണസദ്യ ഒരുക്കുകയാണ് യോങ്കേഴ്സിലെ മലയാളി സമൂഹം.
അടുത്തകാലം വരെ രണ്ടായി വിഭജിച്ചു നിന്നിരുന്ന യോങ്കേഴ്സിലെ മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന് യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഷിനു ജോസഫും, അദ്ദേഹത്തിന്റെ ടീമുമാണ് മുൻകൈയെടുത്ത് നടത്തപ്പെടുന്നത്. 2000ൽ സ്ഥാപിതമായ യോങ്കേഴ്സ് മലയാളി അസ്സോസിയേഷൻ ഫൊക്കാനാ വിഭജിച്ച അവസരത്തിൽ അധികാര വടംവലി ഉണ്ടായതിന്റെ പേരിൽ വിഭജിക്കപ്പെടുകയാണുണ്ടായത്. സോണ്ഡേഴ്സ് ഹൈസ്ക്കൂളിൽ വച്ചു നടക്കുന്ന മഹത്തായ ഓണാഘോഷത്തിൽ പങ്കെടുത്ത് യോങ്കേഴ്സ് മലയാളികളുടെ കൂട്ടായ്മ വർദ്ധിപ്പിക്കാൻ ശ്രമിക്കണമെന്ന് താൽപര്യപ്പെടുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
യോങ്കേഴ്സിൽ ഒരുമയുടെ ഓണം
09:34 PM Sep 21, 2017 | Deepika.com