ഹൂസ്റ്റണ്‍: ഹാർവി ദുരന്തക്കെടുതിയിൽ വേദനയനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിനും ദൈവത്തിന്റെ വലിയ കരുതലിന് നന്ദി കരേറ്റുന്നതിനുമായി സ്പ്രിംഗ്സ് ഇന്റർനാഷനൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കണ്വൻഷൻ നടത്തുന്നു.
സെപ്റ്റംബർ 30 ശനിയാഴ്ച വൈകിട്ട് 6നു സ്റ്റാഫോർഡിലുള്ള സെന്റ് ജോണ്‍സ് ക്നാനായ ദേവാലയത്തിലാണ് (802 BrandLane, Stafford, TX-77477) കണ്വൻഷൻ നടക്കുന്നത്. പ്രമുഖ ദൈവശാസ്ത്രജ്ഞനും അസീസി മാസികയുടെ ചീഫ് എഡിറ്ററും പ്രസിദ്ധ കണ്വൻഷൻ പ്രസംഗകൻ ഫാ. ജോസഫ് പുത്തൻ പുരക്കലിന്റെ കോണ്ഗ്രിഗേഷൻ അംഗവും കപ്പൂച്ചിയൻ വൈദികനുമായ ഫാ. തോമസ് കണ്ണന്താനം തിരുവചന പ്രഘോഷണത്തിനു നേതൃത്വം നൽകും.
പരിശുദ്ധാത്മാവ് എന്ന വിഷയത്തെ ആധാരമാക്കിയുള്ള ഗഹനമായ തിരുവചന ചിന്തകർ ശ്രവിച്ചു അനുഗ്രഹം പ്രാപിക്കാൻ ജാതി മത ഭേദമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
റവ. ഫാ. സഖറിയാ പി. : 713 501 8861
അനൂപ് ചെറുകാട്ടൂർ : 727 255 3650
ഫിലിപ്പ് പതിയിൽ : 832 389 0257
രവി വർഗീസ് : 281 499 4593
റിപ്പോർട്ട്: ജീമോൻ റാന്നി
ഹൂസ്റ്റണിൽ ബൈബിൾ കണ്വൻഷൻ സെപ്റ്റംബർ 30ന്
09:30 PM Sep 21, 2017 | Deepika.com