ഡിട്രോയിറ്റ്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന)യുടെ വിമൻസ് ഫോറം ഡിട്രോയിറ്റ് റീജിയന്റെ പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 24നു വൈകിട്ട് 5ന് വാറെൻ സെന്റ്തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടും. ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഡിഗ്രോയിറ്റിൽ വിമൻസ് ഫോറം രൂപീകരിക്കുന്നത്.
ഭാരതീയ സംസ്കാരവും കേരളീയ സംസ്കാരവും പുത്തൻ തലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിമൻസ് ഫോറം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ പിന്തള്ളപ്പെട്ടു പോയവരെയും ഒറ്റപ്പെട്ടുപോയവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുകയും സ്ത്രീ കൂട്ടായ്മയിലൂടെ നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ സാംസ്കാരിക പാരന്പര്യങ്ങൾ തിരികെ പിടിക്കുക എന്നതാണ് വിമൻസ് സമ്മളനത്തിൽ ഫൊക്കാന പ്രസിഡന്റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിക്കോസ് ഫിലിപ്പ്, കണ്വൻഷൻ ചെയർമാൻ മാധവൻ നായർ, ജോയിന്റ് സെക്രട്ടറി ഷിബു വെണ്മണി തുടങ്ങിയ ഫോക്കാനയുടെ ദേശീയ നേതാക്കളും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
സമ്മേളനത്തോടു ചേർന്നു ഡിഗ്രോയിറ്റിലെ കലാകാര·ാരും കുട്ടികളും പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും.ഫൊക്കാന വിമൻസ് ഫോറം റീജിയണൽ പ്രസിഡന്റ് ഡെയിസൻ ചാക്കോ വിമൻസ് ഫോറം റീജയണൽ പ്രസിഡന്റ് ഡെയിസൻ ചാക്കോ, വൈസ് പ്രസിഡന്റ് മറിയാമ്മ തോമസ്, സെക്രട്ടറി ഷാലൻ ജോർജ്, ട്രഷറർ അന്നമ്മ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു. ഈ ഉദ്ഘാടന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: അലൻ ചെന്നിത്തല
ഫൊക്കാന വിമൻസ് ഫോറം ഉദ്ഘാടനം ഡിട്രോയിറ്റിൽ
09:23 PM Sep 21, 2017 | Deepika.com