കുവൈത്ത് സിറ്റി : കെഫാക് സീസണ് ആറിൽ ആവേശത്തോടെ മുന്നേറുന്ന മാസ്റ്റേഴ്സ് ലീഗിൽ ഗ്രൂപ്പ് ബിയിൽ നടന്ന മത്സരങ്ങളിൽ കേരളാ ചലഞ്ചേഴ്സ്, ബിഗ് ബോയ്സ് ടീമുകൾ വിജയിച്ചപ്പോൾ അൽഫോസ് റൗദ സിഎഫ്സി സാൽമിയയും മാക് കുവൈത്ത് സ്പാർക്സ് എഫ്സിയും തമ്മിലുള്ള മത്സരങ്ങൾ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
കാണികളെ ആവേശം കൊള്ളിച്ച കേരളാ ചാലഞ്ചേഴ്സ് ചാന്പ്യൻസ് എഫ്.സി മത്സരത്തിൽ അബ്ബാസിന്റെ ഇരട്ട ഗോളിന്റെ മികവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചാലഞ്ചേഴ്സ് ജയം സ്വന്തമാക്കി . നിലവിലെ ചാന്പ്യ ന്മാരായ യംഗ് ഷൂട്ടേർസ് അബ്ബാസിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ബിഗ് ബോയ്സ് പരാജയപ്പെടുത്തി . ബാഷയുടെ ഇരട്ട ഗോളിലാണ് ബിഗ് ബോയ്സിന്റെ വിജയം . മത്സരങ്ങളിലെ മാൻ ഓഫ് ഡി മാച്ചസ്സായി അബ്ബാസ് (കേരളാ ചാലഞ്ചേഴ്സ് ) ബാഷ (ബിഗ് ബോയ്സ് ) മൻസൂർ (സ്പാർക്സ് .എഫ്.സി ) ഷഫീഖ് (അൽഫോസ് റൗദ ) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കെഫാക് മാസ്റ്റേഴ്സ് ലീഗ്: കേരളാ ചാലഞ്ചേഴ്സ് ബിഗ് ബോയ്സ് ടീമുകൾക്ക് ജയം
10:26 PM Sep 20, 2017 | Deepika.com