കുവൈത്ത് സിറ്റി: 2017 നവംബർ 10നു അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പണ്‍ ഗ്രൗണ്ടിൽ നടക്കുന്ന കുവൈത്ത് കഐംസിസി. നാൽപതാം വാർഷികാഘോഷ സമാപന മഹാസമ്മേളനത്തിന്റെ ഭാഗമായി അബ്ബാസിയ ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രചരണ സമ്മേളനം വ്യാഴാഴ്ച്ചവൈകിട്ട് 7നു റിഥം ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. സമ്മേളനത്തോടനുബന്ധിച്ചു റോഹിംഗ്യൻ അഭയാർത്ഥികൾക്ക് ഐക്യദാർഢ്യവും സംഘടിപ്പിക്കുന്നു.
പ്രമുഖ വാഗ്മിയും കുവൈത്ത് കെഎംസിസി ഉപദേശക സമിതിയംഗവുമായ സി.പി. അബ്ദുൽ അസീസ് സാഹിബ് മുഖ്യ പ്രഭാഷണം നടത്തും. കുവൈത്ത് കെഎംസിസി നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കെഎംസിസി അബ്ബാസിയ ഏരിയ പ്രസിഡണ്ട് സിദ്ദീഖ് കുഴിപ്പുറം, ജനറൽ സെക്രട്ടറി എഞ്ചി.മുഷ്താഖ്, ട്രഷറർ അബ്ദുൽ ലത്തീഫ് തൃശൂർ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
അബ്ബാസിയ ഏരിയ സമ്മേളനവും റോഹിംഗ്യൻ അഭയാർത്ഥികൾക്ക് ഐക്യദാർഢ്യവും
10:22 PM Sep 20, 2017 | Deepika.com