ന്യൂജേഴ്സി: മലയാളത്തിന്റെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ എം. ജി. ശ്രീകുമാറും മലയാളത്തിന്റെ കൊച്ചു വാനന്പാടി ശ്രേയ ജയദീപും ഒരുക്കുന്ന ന്ധനിങ്ങളോടൊപ്പം’ സ്റ്റേജ് ഷോയുമായി ന്യൂജേഴ്സിയിലെ സോമർസെറ്റിൽ സെപ്റ്റംബർ 23ന് എത്തുന്നു.
സെപ്റ്റംബർ 23ന് ശനിയാഴ്ച 5നു സോമർസെറ്റിലെ ഫ്രാങ്ക്ളിൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് (500 Elizabeth Avenue, Somerset, New Jersey 08873) ഷോ അരങ്ങേറുക. ഷോ കാണാനെത്തുന്ന പ്രേക്ഷകർ സ്കൂളിന്റെ പുറകു വശത്തുള്ള പ്രധാന പ്രവേശന കവാടത്തിലൂടെയാണ് ഓഡിറ്റോറിയത്തിലേക്കു പ്രവേശിക്കേണ്ടത്.
ചില സാങ്കേതിക കാരണങ്ങളാൽ ജൂണിൽ നടത്താൻ കഴിയാതെ പോയ ഗിന്നസ് കോമഡി ഷോയുടെ ടിക്കറ്റ് എടുത്തിട്ടുള്ളർക്ക് അതേ ടിക്കറ്റിൽ തന്നെ നിങ്ങളോടൊപ്പം മെഗാഷോയിൽ പ്രവേശനം ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിക്കുന്നു.
സംഗീതവും, നൃത്തവും, ഹാസ്യവും ഇഴചേർത്ത്, ചലച്ചിത്ര ടെലിവിഷൻ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംഗതനൃത്തഹാസ്യ കലാവിരുന്ന് നിങ്ങളോടപ്പം അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന നല്ല ഷോകൾ മാത്രം കാഴ്ചവച്ചിട്ടുള്ള സേവൻ സീസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് എത്തുക.
ഏഷ്യാനെറ്റിലെ വെള്ളാനകളുടെ നാട് എന്ന കോമഡി സ്കിറ്റിലൂടെ കോമഡി രംഗത്ത് ചിരിയുടെ അലകളുയർത്തിയ, മലയാള സിനിമ ടെലിവിഷൻ രംഗത്തെ പ്രമുഖ ഹാസ്യതങ്ങളായ സെന്തിൽ, ഷിബു ലബാൻ, അഞ്ജന അപ്പുക്കുട്ടൻ എന്നിവർ ചേർന്നൊരുക്കുന്ന മിമിക് കോമഡിയും, പ്രശസ്തരായ കലാപ്രതിഭകൾ നയിക്കുന്ന നയന മനോഹരമായ നൃത്തനൃത്യങ്ങളും ഈ ഷോക്ക് മാറ്റേകുന്നു.
കേരളത്തിലെ പ്രശസ്ത കീബോർഡ് പ്ലേയറും, ഏഷ്യനെറ്റ് ടെലിവിഷനിലെ പ്രമുഖ ആർട്ടിസ്റ്റുമായ അനൂപാണ് ഓർക്കസ്ട്രേഷൻ കൈകാര്യം ചെയ്യുന്നത്. പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും ന്ധന്ധനിങ്ങളോടൊപ്പം’’ ഷോയെ മറ്റ്ഷോകളിൽ നിന്നും വേറിട്ടതാക്കും എന്നതിൽ സംശയമില്ല . പ്രശസ്ത സൗണ്ട് എഞ്ചിനീയർ സമ്മിയാണ് ശബ്ദനിയന്ത്രണം. ഡെയ്ലി ഡിലൈറ്റും, റിയാ ട്രാവൽസും ആണ് ഗ്രാൻഡ് സ്പോണ്സർമാർ.
ഈ ഷോയുടെ വിജയത്തിനായി എല്ലാവരുടേയും പ്രാർത്ഥനയും, സഹകരണവും ഇടവക വികാരി ബഹു. ഫാ. ലിഗോറി ജോണ്സൻ ഫിലിപ്സ് അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും ബന്ധപ്പെടുക,
സെബാസ്റ്റ്യൻ ആന്റണി (732) 6903934
ടോണി മംഗൻ (347) 721 8076
റ്റോം പെരുംപായിൽ (646) 3263708,
മിനേഷ് ജോസഫ് (ട്രസ്റ്റി ) 2019789828
മേരിദാസൻ തോമസ് (ട്രസ്റ്റി ) 2019126451
ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി ) 7327626744
സാബിൻ മാത്യൂ (ട്രസ്റ്റി ) 8483918461
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ശരത്കാല സന്ധ്യയിൽ സംഗീത വർഷവുമായി എം.ജി. ശ്രീകുമാറും ശ്രേയ ജയദീപും ന്യജേഴ്സിയിൽ
10:02 PM Sep 20, 2017 | Deepika.com