മസ്കറ്റ്: ഒമാനിലെ പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിലുള്ള മാനേജ്മന്റ് കരാർ മൂന്നു വർഷത്തേക്ക് കൂടി പുതുക്കി. കന്പനിയുടെ 39മത് ശാഖയുടെ ഉദ്ഘാടനം അൽ അൻസാബിനടുത്ത് നോർത്ത് മിസ്ഫയിൽ എസ്ബിഐ അന്താരാഷ്ട്ര ബാങ്കിംഗ് ചീഫ് ജനറൽ മാനേജർ സുജിത് കുമാർ വർമ്മ (മുംബൈ) നിർവഹിച്ചു.
ടി.വി.എസ്. രമണ റാവു (ചീഫ് ജനറൽ മാനേജർ ആൻഡ് റീജിയണൽ ഹെഡ്, മിഡിൽ ഈസ്റ്റ്) സ്വാമിനാഥൻ ജാനകിരാമൻ (ചീഫ് ജനറൽ മാനേജർ, ഫിനാൻഷ്യൽ ഇൻസ്റ്റിട്യൂഷൻ ഗ്രൂപ്പ്് ) കെ.വി. രവിചന്ദ്ര (ജനറൽ മാനേജർ, കംപ്ലെയ്ന്റ്സ് ആൻഡ് റിസ്ക് ) കെ.എസ്. സുബ്റോമണ്യൻ (മാനേജിംഗ് ഡയറക്ടർ, ഗ്ലോബൽ മണി എക്സ്ചേഞ്ച്) ആർ.മധുസൂധനൻ (ജി.എം.ഗ്ലോബൽ മണി എക്സ്ചേഞ്ച്) ശാഖാ മാനേജർ സുഭാഷ് ഉണ്ണി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സേവ്യർ കാവാലം
ഗ്ലാബൽ മണി എക്സ്ചേഞ്ചുമായി സ്റ്റേറ്റ് ബാങ്ക് കരാർ പുതുക്കി
09:05 PM Sep 19, 2017 | Deepika.com